'നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂവെന്ന് നന്നായി അറിയാം': ഭാമ

മലയാളികളുടെ പ്രിയ നടി ഭാമ വിവാഹ മോചിതയാകുന്നുവെന്ന അഭ്യൂഹം ശക്തമാവുകയാണ്. തന്റെ സോഷ്യല്‍മീഡിയ പേജില്‍ നിന്നും ഭാമ ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ നീക്കം ചെയ്തത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇത്. നടി സോഷ്യല്‍ മീഡിയ പേജിന്റെ പേര് ഭാമ എന്ന് മാത്രമാക്കി മാറ്റുകയും ചെയ്തു.

ബിസിനസുകാരനായ അരുണാണ് ഭാമയെ വിവാഹം ചെയ്തത്. 2020ല്‍ ആയിരുന്നു ഇവരുടെ വിവാഹം. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത് ഡയാന രാജകുമാരിയുടെ ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍ എഡിറ്റ് ചെയ്ത് ഭാമ കുറിച്ച വാക്കുകളാണ്. ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം’ എന്നാണ് ഭാമ കുറിച്ചത്.

കഴിഞ്ഞ കുറച്ച് നാളുകളായി ഭര്‍ത്താവ് അരുണിന്റെ ചിത്രങ്ങളൊന്നും തന്നെ ഭാമ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നില്ല. ഇതോടെ ആരാധകരില്‍ സംശയമുണ്ടായി. ഇരുവരും വേര്‍പിരിഞ്ഞോ എന്ന് ആരാധകര്‍ കമന്റ് ബോക്‌സിലൂടെ അന്വേഷിച്ചിരുന്നു.

എന്നാല്‍, ഇത്തരം ചോദ്യങ്ങളോട് ഭാമ പ്രതികരിച്ചിരുന്നില്ല. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയലോകത്തേക്ക് എത്തിയത്. മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്നുവന്ന ഭാമ 2020ല്‍ ബിസിനസുകാരനായ അരുണ്‍ ജഗദീഷിനെ വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് 2020 ഡിസംബറിലാണ് ദമ്പതികള്‍ക്ക് ഒരുമകള്‍ ജനിക്കുന്നത്.

Latest Stories

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍