മുന്‍നായികയെ സോഷ്യല്‍ മീഡിയയില്‍ ബ്ലോക്ക് ചെയ്ത് അല്ലു അര്‍ജ്ജുന്‍, അമ്പരന്ന് ആരാധകര്‍

തന്റെ സഹതാരങ്ങളുമായും സഹപ്രവര്‍ത്തകരുമായും നല്ല ബന്ധം പുലര്‍ത്തുന്ന നടനാണ് അല്ലു അര്‍ജുന്‍. അടുത്തിടെ ലഭിച്ച ഓസ്‌കാര്‍ വിജയത്തില്‍ ജൂനിയര്‍ എന്‍ടിആറിനെയും രാം ചരണിനെയും ആര്‍ ആര്‍ ആറിന്റെ മുഴുവന്‍ അണിയറപ്രവര്‍ത്തകരെയും അഭിനന്ദിച്ച് അദ്ദേഹം രംഗത്ത് വന്നിരുന്നു. ഇവരെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് തന്നെയാണ് അദ്ദേഹം പങ്കിട്ടത്.

എന്നാല്‍, ഇപ്പോഴിതാ നടന്റെ വിചിത്രവും വ്യത്യസ്തവുമായ ഒരു പ്രവര്‍ത്തിയാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. തന്റെ മുന്‍നായികയെത്തന്നെ സോഷ്യല്‍മീഡിയയില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ് നടന്‍. നടി ഭാനുശ്രീ മെഹ്റയെ അദ്ദേഹം ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തതായാണ് റിപ്പോര്‍ട്ട്. അല്ലു അര്‍ജുനൊപ്പം 2010ല്‍ പുറത്തിറങ്ങിയ വരുഡുവിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്.

എന്നാല്‍ ഈ ചിത്രം ബോക്സോഫീസ് പരാജയമായിരുന്നു, ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഈ അരങ്ങേറ്റമായിരുന്നെങ്കിലും പ്രതീക്ഷിച്ചത് പോലെ സംഭവിച്ചില്ല. വരുഡുവിന് ശേഷം നടിക്ക് വലിയ ചിത്രങ്ങളൊന്നും ലഭിച്ചില്ല. കുറച്ച് തെലുങ്ക്, തമിഴ് സിനിമകള്‍ക്കൊപ്പം നിരവധി പഞ്ചാബി ചിത്രങ്ങളിലും അഭിനയിച്ച അവര്‍ ബോക്‌സോഫീസില്‍ ഭാഗ്യം കണ്ടില്ല.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, അവര്‍ യൂട്യൂബ് ചാനലിലും തന്റെ പോസ്റ്റുകള്‍ സോഷ്യല്‍മീഡിയയിലും പങ്കിടുന്നതിന്റെ തിരക്കിലാണ്. നിരന്തരമായി തന്റെ പോസ്റ്റുകളുടെയും യൂട്യൂബ് വീഡിയോകളുടെയും ലിങ്കുകള്‍ ഇവര്‍ സെലിബ്രിറ്റി പോസ്റ്റുകള്‍ക്ക് കീഴില്‍ പങ്കുവെക്കുമായിരുന്നു.

ചിലപ്പോള്‍ അല്ലു അര്‍ജുനെ ഇത് അലോസരപ്പെടുത്തിക്കാണുമെന്നാണ് ആരാധകര്‍ സംശയിക്കുന്നത്. തന്നെ അല്ലു അര്‍ജുന്‍ ബ്ലോക്ക് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ട് നടി തന്നെയാണ് പങ്കുവെച്ചത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്