'തങ്ക'ത്തിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ഏറ്റവും പുതിയ ചിത്രം; നസ്‌ലെനും മമിതയും വീണ്ടുമൊന്നിക്കുന്നു

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ. ഡി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം  ‘പ്രേമലു’വിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ നസ്ലിനും മമിത ബൈജുവുമാണ് പ്രധാന താരങ്ങൾ. റൊമാന്റിക്- കോമഡി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.

May be an image of 2 people and text

ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഹൈദരാബാദ് പശ്ചാത്തലമായാണ് ചിത്രമൊരുങ്ങുന്നത്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് പ്രേമലു നിർമ്മിക്കുന്നത്. കുമ്പളങ്ങി നൈറ്റ്സ്, ജോജി, പാൽതു ജാൻവർ, തങ്കം എന്നീ സിനിമകൾക്ക് ശേഷം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായതുകൊണ്ട് തന്നെ പ്രേമലുവിനു വേണ്ടിയും പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. വിഷ്ണു വിജയ് സംഗീതമൊരുക്കുന്ന ചിത്രത്തിൽ അജ്മൽ സാബു ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

No photo description available.

നേരത്തെ നസ്ലൻ നായകനായി ഗിരീഷ് എ. ഡി സംവിധാനം ചെയ്യുന്ന ‘കാതലൻ’ സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തുവന്നിരുന്നു. അനിഷ്മ എന്ന പുതുമുഖതാരമാണ് ചിത്രത്തിൽ നായിക. ദിലീഷ് പോത്തൻ, ലിജോമോൾ, വിനീത് വാസുദേവൻ, ടി. ജി രവി, വിനീത് വിശ്വം, സജിൻ എന്നിവരാണ് കാതലൻ സിനിമയിലെ മറ്റ് താരങ്ങൾ.

No photo description available.

ഗിരീഷ് എ. ഡിയുടെ മുൻ ചിത്രങ്ങളായ തണ്ണീർമത്തൻ ദിനങ്ങളിലും, സൂപ്പർ ശരണ്യയിലും ശ്രദ്ധേയമായ പ്രകടനമായിരുന്നു നസ്‌ലെൻ കാഴ്ചവെച്ചത്. അടുത്ത സിനിമയിലും ഈ കൂട്ടുകെട്ട് ആവർത്തിക്കുമ്പോൾ വളരെ പ്രതീക്ഷയിലാണ് പ്രേക്ഷകർ പുതിയ രണ്ട് ചിത്രങ്ങളെ നോക്കികാണുന്നത്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?