ജയനെ പോലെ മസില്‍ കാണിച്ച് ഭീമന്‍ രഘു, നാണത്തോടെ നോക്കി സണ്ണി; വീഡിയോ

ബോളിവുഡ് താരം സണ്ണി ലിയോണിയുടെ മലയാളം വെബ് സീരിസ് ‘പാന്‍ ഇന്ത്യന്‍ സുന്ദരി’യുടെ ടീസര്‍ പുറത്ത്. ‘ശരപഞ്ജരം’ സിനിമയില്‍ നടന്‍ ജയന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട, കുതിരയെ തടവുന്ന രംഗം അതേപടി അനുകരിക്കുന്ന ഭീമന്‍ രഘുവിനെയാണ് ടീസറില്‍ കാണാനാവുക. അതേ മ്യൂസിക്കുമാണ് ഈ ടീസറിലുള്ളത്.

മലയാളത്തിലെ ആദ്യത്തെ ബിഗ് ബജറ്റ് കോമഡി ആക്ഷന്‍ ത്രില്ലര്‍ സീരിസ് ആണ് പാന്‍ ഇന്ത്യന്‍ സുന്ദരി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി എച്ച് ആര്‍ ഒ.ടി.ടിയിലൂടെയാണ് സീരിസ് റിലീസ് ചെയ്യുക. നേരത്തെ ഈ സീരിസിന്റെ ഷൂട്ടിംഗ് രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഉദ്ഘാടനം ചെയ്യാനെത്തിയ സണ്ണിയെ കണ്ട് ഓടിച്ചാടി വരുന്ന ഭീമന്‍ രഘു ആയിരുന്നു ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്. ഈ ദൃശ്യങ്ങള്‍ക്ക് നേരെ വിമര്‍ശനങ്ങളും എത്തിയിരുന്നു. പിന്നാലെ സണ്ണി ലിയോണിന്റെ കൂടെ തന്റെയൊരു ഡാന്‍സും ഉണ്ടെന്ന് പ്രതികരിച്ച് ഭീമന്‍ രഘു രംഗത്തെത്തിയിരുന്നു.

അപ്പാനി ശരത്തും മാളവികയും നായിക നായകന്മാര്‍ ആകുന്ന ഈ സീരീസില്‍ മണിക്കുട്ടന്‍, ജോണി ആന്റണി, ജോണ്‍ വിജയ്, ഭീമന്‍ രഘു, സജിത മഠത്തില്‍, കോട്ടയം രമേശ്, അസീസ് നെടുമങ്ങാട്, ഹരീഷ് കണാരന്‍, നോബി മര്‍ക്കോസ് തുടങ്ങി വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ഛാായഗ്രഹണം രവിചന്ദ്രന്‍, കലാസംവിധാനം മധു രാഘവന്‍, എഡിറ്റിംഗ് അഭിലാഷ് ബാലചന്ദ്രന്‍ ആണ്. ശ്യാം പ്രസാദാണ് സീരിസിനു വേണ്ടി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഗോപി സുന്ദര്‍.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍