പെരുമഴയത്ത് മാസ് ലുക്കില്‍ അജാസ്, ഇനി ഭീഷ്മവര്‍ധന്റെ വരവാണ്; സൗബിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ബിഗ് ബി സിനിമയ്ക്ക് ശേഷം അമല്‍ നീരദും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. ഭീഷ്മവര്‍ധന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. മാസ് ലുക്കിലുള്ള താരത്തിന്റെ ലുക്ക് പോസ്റ്ററും പുറത്തെത്തിയിരുന്നു.

ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. അജാസ് എന്ന കഥാപാത്രത്തെയാണ് സൗബിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പെരുമഴയത്ത് മാസ് ലുക്കില്‍ നില്‍ക്കുന്ന സൗബിന്റെ പോസ്റ്റര്‍ ആണ് പുറത്തു വിട്ടിരിക്കുന്നത്.

പറവയിലെ സൗബിന്റെ കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്നതാണ് പോസ്റ്ററിലെ ഫോട്ടോ. അതേസമയം, ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാല്‍ ഒരുക്കാനായിരുന്നു സംവിധായകന്റെ പ്ലാന്‍ എങ്കിലും കോവിഡ് പ്രതിസന്ധി കാരണം മാറ്റി വയ്ക്കുകയായിരുന്നു.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണെിനിരക്കുന്നത്.

Latest Stories

അഗ്രസീവ് ഹീറോക്ക് കിട്ടിയത് മുട്ടൻ പണി; വിരാട് കോഹ്‌ലിക്ക് പിഴ ചുമത്തി ഐസിസി

പ്രീമിയർ ഷോ നിരോധിച്ച നടപടി പിൻവലിക്കില്ല; സർക്കാർ കുടുംബത്തിനൊപ്പമെന്ന് രേവന്ത് റെഡ്ഡി

എനിക്ക് ഒരു ഊഴം കൂടി തരുമോ... അങ്ങ് പങ്കുവച്ച വിഷമം ഒരിക്കലും മറക്കില്ല: വിഎ ശ്രീകുമാര്‍

അല്ലു അര്‍ജുന്‍ വിവാദത്തില്‍ പ്രതികരിക്കേണ്ട; നേതാക്കള്‍ക്ക് നിര്‍ദേശം നൽകി തെലങ്കാന കോണ്‍ഗ്രസ്

പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തുടർച്ചയായ രണ്ടാം വർഷവും ക്രിസ്മസ് ആഘോഷങ്ങൾ റദ്ദാക്കി യേശു ക്രിസ്തുവിന്റെ ജന്മസ്ഥലമായ ബെത്‌ലഹേം

BGT 2024-25: തീയിട്ട് 19 കാരന്‍, കത്തിയാളി ഓസീസ് ബാറ്റിംഗ് നിര; ഒന്നാം ദിനം ആതിഥേയര്‍ സുശക്തം

എംടി ഇന്ത്യൻ സാഹിത്യത്തിലെ ഏറ്റവും പ്ര​ഗത്ഭനായ സാഹിത്യകാരൻ; വർഗീയ ശക്തികൾക്കെതിരെ നിരന്തരം നിലപാടെടുത്ത വ്യക്തി; അനുശോചനം രേഖപ്പെടുത്തി പ്രകാശ് കാരാട്ട്

സാം കോൺസ്റ്റാസിനെ ഷോൾഡർ കൊണ്ട് ഇടിച്ച വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് കടുത്ത നടപടിയോ? ഐസിസി കോഡ് ഓഫ് കണ്ടക്ട് പറയുന്നത് ഇങ്ങനെ

BGT 2024-25: നിന്ന് പുഷ്പിച്ചു, 19കാരനെ തോളുകൊണ്ട് ഇടിച്ച് കോഹ്‌ലി, പരാതി നല്‍കി ഓസ്‌ട്രേലിയ, വിലക്ക് വരുന്നു?

തെലുങ്ക് സിനിമയെ ഇല്ലാതാക്കാന്‍ ചിലരുടെ ശ്രമം, നടനെ മനപൂര്‍വ്വം നശിപ്പിക്കാന്‍ ശ്രമം: അനുരാഗ് താക്കൂര്‍