നിങ്ങള്‍ക്ക് ചെലവില്ലലോ എന്ന് മുഖത്തു നോക്കി പറഞ്ഞവരോട്.. ഇത് എന്റെ മകളുടെ ആദര്‍ശമാണ്; ചര്‍ച്ചയായി നടി റൈനയുടെ അമ്മയുടെ കുറിപ്പ്

കഴിഞ്ഞ ദിവസമായിരുന്നു ‘ഭീഷ്മപര്‍വ്വം’ സിനിമയുടെ എഴുത്തുകാരന്‍ ദേവദത്ത് ഷാജി വിവാഹിതനായത്. നടി റൈനയുടെ ഇരട്ട സഹോദരി ഷൈനയെയാണ് ദേവദത്ത് വിവാഹം ചെയ്തത്. ആചാരനുഷ്ഠാനങ്ങളോ സ്വര്‍ണ ധരിച്ചുള്ള ആഡംബര വിവാഹമോ ആയിരുന്നില്ല ഇവരുടെത്. വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഷൈനയുടെ അമ്മ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

സുനന്ദയുടെ കുറിപ്പ്:

എന്റെ തക്കു വിവാഹിതയായി. ആചാരങ്ങളില്ലാതെ ഒരുതരി പൊന്നണിയാതെ. ചിറ്റൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് ഏറ്റവും പ്രിയപെട്ടവരുടെ സാന്നിധ്യത്തില്‍ ഒരു ഒപ്പിലൂടെ അവള്‍ ‘ദേവവധുവായി’. തക്കു.. ദത്താ എനിക്ക് നിങ്ങളെ കുറിച് അഭിമാനം, ആളുകള്‍ എന്ത് പറയുമെന്ന മറ്റുള്ളവരുടെ ചോദ്യത്തിന് എന്റെ ചെറിയ ആശങ്കക്ക് അവരെന്തും പറഞ്ഞോട്ടെ എന്ന ഉറച്ച സ്വരത്തില്‍ പറഞ്ഞതിന് കൂടെ കട്ടക്ക് നിന്ന ഷാജി ചേട്ടനും സുബിക്കും സ്‌നേഹം.

സുനന്ദയ്ക്ക് ചിലവില്ലലോ എന്ന് മുഖത്തു നോക്കി പറഞ്ഞ പ്രിയരേ… ഇത് എന്റെ മകളുടെ ആദര്‍ശമാണ്! സ്വന്തമായി അഭിപ്രായങ്ങളും തീരുമാനങ്ങളും ഉള്ള ഇന്‍ഡിപെന്‍ഡന്റ് ആയ തക്കുന്റെ കൂടെ നില്‍ക്കുക എന്നുള്ളത് തന്നെയാണ് ഒരു അമ്മ എന്ന നിലയില്‍ എനിക്ക് അവള്‍ക്ക് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം.

ഈ തീരുമാനത്തെ ഏറ്റവും അഭിമാനത്തോടെയും സ്‌നേഹത്തോടെയും കണ്ട സുബിക്കും ശിവേട്ടനും ചിന്നുമോള്‍ക്കും സുജാതക്കും സുഷമക്കും ഉണ്ണിക്കും നിങ്ങള്‍ സൂപ്പറാ. അച്ഛന്‍ നിങ്ങളെയോര്‍ത്ത് എന്നും അഭിമാനിച്ചിരുന്നു. ഇപ്പോളത് നൂറിരട്ടി ആയികാണും തക്കുമോളെ അഗു… ഉമ്മ ഉമ്മ ഉമ്മ

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍