മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് വരെ സോഷ്യല്‍ മീഡിയയില്‍ സജീവം; നടിയുടെ മരണത്തില്‍ ഞെട്ടി ആരാധകര്‍

ഭോജ്പുരി നടി ആകാംക്ഷ ദുബേ( 25) ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. വാരണാസിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
‘നായക്’ എന്ന പുതിയ സിനിമയില്‍ അഭിനയിക്കാനുള്ള ഒരുക്കത്തിലായിരുന്നു ആകാംക്ഷ. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ആകാംക്ഷയെ വിളിക്കാന്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് മുറിയിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കാണുന്നത്.

മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പും ഇവര്‍ സോഷ്യല്‍മീഡിയയില്‍ വന്നിരുന്നു. അതേസമയം, നടിയുടെ മരണകാരണം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്.കഴിഞ്ഞ വാലന്റൈന്‍സ് ഡേയ്ക്ക് കാമുകനൊപ്പമുള്ള ചിത്രം ആകാംക്ഷ പങ്കുവച്ചിരുന്നു. സഹതാരമായ സമര്‍ സിംഗിനൊപ്പമുള്ള ചിത്രങ്ങളായിരുന്നു താരം പങ്കുവച്ചത്.

ഇരുവരും നിരവധി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചിരുന്നു. എന്നല്‍ സമറിന്റെ മൊബൈല്‍ ഫോണ്‍ രാവിലെ മുതല്‍ സ്വിച്ച്ഡ് ഓഫിലാണെന്നാണ് വിവരം.17ാം വയസില്‍ മേരി ജംഗ് മേരാ ഫേസ്‌ല എന്ന ചിത്രത്തിലൂടെയാണ് സിനിമാ മേഖലയില്‍ എത്തിയത്.

2018ല്‍ വിഷാദരോഗം മൂലം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. അടുത്തിടെയാണ് അഭിനയരംഗത്തേയ്ക്ക് തിരിച്ചെത്തിയത്. മുജ്‌സേ ഷാദി കരോഗി, വീരോന്‍ കീ വീര്‍, ഫൈറ്റര്‍ കിംഗ്, കസം പയ്ദാ കര്‍നാ കി തുടങ്ങിയവയാണ് ആകാംക്ഷ വേഷമിട്ട പ്രധാന ചിത്രങ്ങള്‍.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ