ബോക്സോഫീസില്‍ ചിരഞ്ജീവിയെ വെട്ടി രജനി; 'ഭോല ശങ്കര്‍' തിയേറ്ററില്‍ ദുരന്തം, തകര്‍ച്ചയിലും ഹിന്ദി റിലീസിന് ഒരുങ്ങുന്നു

ബോക്സോഫീസില്‍ കനത്ത പരാജയമാണ് ചിരഞ്ജീവി ചിത്രം ‘ഭോല ശങ്കറി’ന് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ആന്ധ്രയിലെയും തെലുങ്കാനയിലെയും ബോക്‌സോഫീസില്‍ നിന്നും നെഗറ്റീവ് പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. രജനികാന്ത് ചിത്രം ‘ജയിലര്‍’ ആണ് ഇവിടെ കൂടുതല്‍ കളക്ഷന്‍ നേടുന്നത്.

ചിരഞ്ജീവിയുടെ ഭോലാ ശങ്കര്‍ 25.22 കോടി നാല് ദിവസങ്ങള്‍ കൊണ്ട് നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആദ്യ നാല് ദിനങ്ങള്‍ കൊണ്ട് 32 കോടി രൂപയാണ് ജയിലര്‍ ആന്ധ്രയില്‍ നിന്നും തെലങ്കാനയില്‍ നിന്നുമായി നേടിയിരിക്കുന്നത്. ആഗോള തലത്തില്‍ നിന്നും നേടിയത്.

നെഗറ്റീവ് റിവ്യൂകള്‍ക്കിടയിലും ഭോലാ ശങ്കറിന്റെ ഹിന്ദി ഡബ്ബ് വേര്‍ഷന്‍ റിലീസിന് ഒരുങ്ങുകയാണ്. ഓഗസ്റ്റ് 25ന് ആണ് ഹിന്ദി പതിപ്പിന്റെ റിലീസ്. അതേസമയം, ഓഗസ്റ്റ് 11ന് ആണ് ഭോല ശങ്കര്‍ തിയേറ്ററുകളിലെത്തിയത്. അജിത് ചിത്രം ‘വേതാള’ത്തിന്റെ തെലുങ്ക് റീമേക്കാണിത്.

മെഹര്‍ രമേശ് ആണ് ഭോലാ ശങ്കര്‍ സംവിധാനം ചെയ്തത്. തമന്നയാണ് ചിത്രത്തില്‍ നായിക. കീര്‍ത്തി സുരേഷ് സഹോദരിയായി വേഷമിടുന്നു. ഡൂഡ്ലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രഘു ബാബു, റാവു രമേശ്, മുരളി ശര്‍മ, വെണ്ണല കിഷോര്‍, തുളസി, പ്രഗതി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍