ബോക്‌സോഫീസില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍, പുതിയ ചിത്രത്തില്‍ പ്രതിഫലം വാങ്ങാതെ ചിരഞ്ജീവി; 'ഭോലാ ശങ്കറി'ല്‍ പുതിയ തന്ത്രങ്ങളുമായി താരം

അടുത്തിടെയായി പുറത്തിറങ്ങിയ ചിരഞ്ജീവി ചിത്രങ്ങള്‍ എല്ലാം പരാജയമായതു കൊണ്ട് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഭോലാ ശങ്കര്‍’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. അജിത്ത് ചിത്രം ‘വേതാള’ത്തിന്റെ റീമേക്ക് ആണ് ഭോല ശങ്കര്‍.

ചിത്രത്തില്‍ ചിരഞ്ജീവി വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ചിത്രത്തില്‍ പ്രതിഫലം വാങ്ങിക്കാതെയാണ് താരം എത്തുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ചിത്രം ലാഭമായെങ്കില്‍ മാത്രം ഒരു ഓഹരി താരം സ്വീകരിക്കും. മെഹര്‍ രമേഷാണ് ചിത്രത്തിന്റെ സംവിധാനം.

രമബ്രഹ്‌മം സുങ്കരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്. ഡൂഡ്‌ലി ആണ് ചിരഞ്ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ആണ് എഡിറ്റിംഗ്.

ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിന്റെ കലാസംവിധായകന്‍ എ.എസ് പ്രകാശ് ആണ്. അജിത്ത് നായകനായ ചിത്രം ‘ബില്ല’ തെലുങ്കിലേക്ക് റീമേക്ക് ചെയ്ത സംവിധായകനാണ് മെഹര്‍ രമേഷ്. പ്രഭാസ് ആയിരുന്നു ചിത്രത്തില്‍ നായകന്‍. മറ്റൊരു അജിത് ചിത്രം കൂടി മെഹര്‍ രമേഷ് തെലുങ്കിലേക്ക് എത്തിക്കുമ്പോള്‍ വന്‍ വിജയമാകുമെന്ന് ഉറപ്പ്.

ചിരഞ്ജീവി നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രം ‘വാള്‍ട്ടര്‍ വീരയ്യ’ ആയിരുന്നു. നന്ദമൂരി ബാലകൃഷ്ണയുടെ ‘വീരസിംഹ റെഡ്ഡി’ക്കൊപ്പം തിയേറ്ററില്‍ എത്തിയ ചിത്രം മികച്ച പ്രകടനം നടത്തിയെങ്കിലും എന്‍ബികെ ചിത്രത്തിന്റെ അത്രത്തോളം സിനിമ ഹിറ്റ് ആയിരുന്നില്ല. ഇതിന് മുമ്പ് എത്തിയ ‘ആചാര്യ’ സമ്പൂര്‍ണമായ പരാജയമായിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം