'ഈ സീനില്‍ ഒരുഗ്രന്‍ ട്വിസ്റ്റ് ഉണ്ട്', റേ മാത്യൂസ് ആയി പൃഥ്വിരാജ്; 'ഭ്രമം' ട്രെയ്‌ലര്‍

പൃഥ്വിരാജിനെ നായകനാക്കി രവി കെ. ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഭ്രമം’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്. ഭ്രമത്തിന്റെ നിഗൂഢതകള്‍ ഇന്ന് മറനീക്കപ്പെടും എന്ന് കഴിഞ്ഞ ദിവസം തന്നെ പൃഥ്വിരാജ് സൂചന നല്‍കിയിരുന്നു. പൃഥ്വിരാജിന്റേതടക്കമുള്ള കഥാപാത്രങ്ങളുടെ നിഗൂഢതയിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് ട്രെയ്‌ലര്‍.

കോള്‍ഡ്് കേസ്, കുരുതി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആമസോണ്‍ പ്രൈമില്‍ പുറത്തിറങ്ങുന്ന പൃഥ്വിരാജിന്റെ മൂന്നാമത്തെ സിനിമയാണ് ഭ്രമം. ഒക്ടോബര്‍ 7ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ബോളിവുഡില്‍ വന്‍ വിജയമായ അന്ധാധുന്‍ എന്ന സിനിമയുടെ മലയാളം റീമേക്കാണ് ഭ്രമം.

ചിത്രത്തില്‍ ആയുഷ്മാന്‍ ഖുറാന അവതരിപ്പിച്ച അന്ധനായ പിയാനോ പ്ലെയറുടെ വേഷമാണ് ഭ്രമത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മംമ്ത മോഹന്‍ദാസ്, ഉണ്ണി മുകുന്ദന്‍, ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, തെലുങ്കു താരം റാഷി ഖന്ന, സുരഭി ലക്ഷ്മി, അനന്യ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

എപി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ശരത് ബാലന്‍ ആണ് ഒരുക്കുന്നത്. ജേക്‌സ് ബിജോയ് സംഗീതവും ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. രവി കെ. ചന്ദ്രന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്.

Latest Stories

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍