ഓണത്തിരക്കിന് മുന്നേ പ്രേക്ഷകരെ രസിപ്പിക്കാന്‍ 'മാര്‍ഗ്ഗംകളി'; ചിത്രം നാളെ മുതല്‍ തിയേറ്ററുകളില്‍

തിയേറ്ററുകള്‍ ഓണ തിരക്കിലാകും മുമ്പേ പ്രേക്ഷകരെ ചിരിപ്പിക്കാനും രസിപ്പിക്കാനുമായി “മാര്‍ഗ്ഗംകളി” എത്തുന്നു. ബിബിന്‍ ജോര്‍ജ്ജ് നായകനാകുന്ന ചിത്രം നാളെ തിയേറ്ററുകളിലെത്തും. ശ്രീജിത്ത് വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രം കോമഡിയും സസ്‌പെന്‍സും എല്ലാം കൂട്ടിയിണക്കുന്ന മാസ് എന്റര്‍ടെയിനറാണെന്ന് ട്രെയിലറില്‍ നിന്ന് മനസിലാകുന്നത്.

കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാര്‍ഗംകളി. ബിബിന്‍ ജോര്‍ജ് നായകനായി എത്തുമ്പോള്‍ നമിത പ്രമോദ്, ഗൗരി കിഷന്‍, ബൈജു സന്തോഷ്, സിദ്ദിഖ്, ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, സൗമ്യാമേനോന്‍, ബിനു തൃക്കാക്കര എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശശാങ്കന്‍ മയ്യനാടിന്റേതാണ് തിരക്കഥ. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. ബികെ ഹരിനാരായണനും അബീന്‍രാജിന്റെയും വരികല്‍ക്ക് ഗോപിസുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഛായാഗ്രഹണം അരവിന്ദ് കൃഷ്ണ.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു