റിലീസിന് മുന്നേ പ്രേക്ഷക പ്രീതി നേടി 'മാര്‍ഗ്ഗംകളി'; തരംഗമായി ചിത്രത്തിലെ ഗാനങ്ങള്‍

ശ്രീജിത്ത് വിജയന്റെ സംവിധാനത്തില്‍ ബിബിന്‍ ജോര്‍ജ്ജും നമിതാ പ്രമോദും പ്രധാനവേഷത്തിലെത്തുന്ന “മാര്‍ഗ്ഗംകളി” നാളെ തിയേറ്ററുകളിലെത്തുകയാണ്. കോമഡിയും സസ്‌പെന്‍സും എല്ലാം കൂട്ടിയിണക്കി ഒരു മാസ് എന്റര്‍ടെയിനറായി ഒരുങ്ങുന്ന ചിത്രം റിലീസിന് മുന്നേ തന്നെ പ്രേക്ഷക പ്രീതി നേടി കഴിഞ്ഞു. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

“എന്നുയിരെ…” എന്നു തുടങ്ങുന്ന മനോഹര പ്രണയഗാനാണ് ചിത്രത്തിന്റേതായി ഒടുവില്‍ റിലീസ് ചെയ്തത്. പുറത്തിറങ്ങി രണ്ട് ദിനംമാത്രം പിന്നിടുമ്പോല്‍ ഗാനത്തിന് നാല് ലക്ഷത്തിനടുത്ത് കാഴ്ച്ചക്കാരായിട്ടുണ്ട്. ട്രെന്‍ഡിംഗിലും ലിസ്റ്റിലും ഗാനം സ്ഥാനം പിടിച്ചിട്ടുണ്ട്. അക്ബര്‍ ഖാനും സിത്താരയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ ബി.കെ ഹരിനാരായണന്റേതാണ്. ഗോപി സുന്ദറാണ് സംഗീതം.

നേരത്തെ ബിബിന്‍ ജോര്‍ജ്ജ് ആലപിച്ച ചിത്രത്തിലെ “നിനക്കായ് ഞാന്‍…” എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയിരുന്നു. 96 ലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന ഗൗരി കൃഷ്ണയും ബിബിന്‍ ജോര്‍ജ്ജ് കോമ്പോയാണ് ഈ പ്രണയ ഗാനത്തിലുള്ളത്. അബീന്‍രാജിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. “ശിവനേ അന്തോം കുന്തോം…” എന്നു തുടങ്ങുന്ന സൂപ്പര്‍ ഗാനവും ചിത്രത്തിന്റേതായി പുറത്തിറങങ്ങിയിരുന്നു ഇതിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

ബിബിന്‍ ജോര്‍ജ്, നമിത പ്രമോദ്, ഗൗരി കിഷന്‍, ബൈജു സന്തോഷ്, സിദ്ദിഖ്, ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, സൗമ്യാമേനോന്‍, ബിനു തൃക്കാക്കര തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശശാങ്കന്‍ മയ്യനാടിന്റേതാണ് തിരക്കഥ.

Latest Stories

ഇടയ്ക്കൊക്കെ ചെറുപുഞ്ചിരി സമ്മാനിച്ചു.. ആ വിരല്‍ത്തണുപ്പ് ബാക്കിനില്‍ക്കുന്ന എഴുത്തോല മതി ഒരായുസ്സിലേക്ക്: മഞ്ജു വാര്യര്‍

2023-24 വർഷത്തിൽ ബിജെപിക്കും കോൺഗ്രസിനും സംഭാവനയായി ലഭിച്ചത് കോടികൾ; കണക്കുകൾ പുറത്തുവിട്ട് ഇലക്ഷൻ കമ്മീഷൻ

സ്വന്തം ജീവിതം കൊണ്ട് എംടി തീർത്തത് കേരളത്തിന്റെ സംസ്‌കാരിക ചരിത്രം; അദ്ദേഹത്തിന്‍റെ വാക്കുകൾ തീവ്രമായിരുന്നു: വി ഡി സതീശൻ

എന്റെ എംടി സാര്‍ പോയല്ലോ, അദ്ദേഹം എനിക്ക് ആരായിരുന്നു എന്ന് പറയാന്‍ ആവില്ല..; വേദനയോടെ മോഹന്‍ലാല്‍

ഓപ്പണറായി രോഹിത്, രാഹുൽ മൂന്നാമത്, ഗില്ല് പുറത്തും; ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യയുടെ മാറ്റങ്ങൾ ഇങ്ങനെ

മൂന്ന് വർഷത്തിനും 4484 ഡെലിവറിക്കും ശേഷം ബുംമ്ര വഴങ്ങിയ ആദ്യ സിക്സർ; ജസ്പ്രീത് ബുംറയെ എയറിൽ പറത്തി പത്തൊമ്പതുകാരൻ

കേറി ചൊറിഞ്ഞത് കോഹ്‌ലി പണികിട്ടിയത് ബുമ്രക്ക്; ഓസ്‌ട്രേലിയയുടെ പത്തൊമ്പതുകാരൻ തകർത്തത് ബുമ്രയുടെ മൂന്ന് വർഷത്തെ റെക്കോർഡ്

"കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു" എം ടിയുടെ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് മമ്മൂട്ടി

"മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയെയാണ് എം ടിയുടെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്" - എം.ടിയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ

എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ കേരളത്തിൽ രണ്ട് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു