Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

ഇടി മിന്നലായി ബിഗ് ബ്രദര്‍; മോഹന്‍ലാല്‍ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍

, 12:56 pm

ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലും സംവിധായകന്‍ സിദ്ദിഖും വീണ്ടുമൊന്നിക്കുന്ന ചിത്രം ബിഗ് ബ്രദറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ആക്ഷനും ഹ്യൂമറും ഒത്തിണങ്ങിയ ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും ബിഗ് ബ്രദറെന്നും സിദ്ദിഖ് വെളിപ്പെടുത്തിയിരുന്നു.

മുമ്പ് ഇരുവരും ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിനായി ഒന്നിച്ചിരുന്നു. 2013ല്‍ പുറത്തിറങ്ങിയ ആ ചിത്രം പക്ഷേ സാമ്പത്തികമായി വിജയിച്ചില്ല.

പൃഥിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന സൂര്യയുമൊത്തുള്ള സിനിമ, പ്രിയദര്‍ശന്റെ അറബിക്കടലിന്റെ സിംഹം, ഇട്ടിമാണി എന്നിവയാണ് മോഹന്‍ലാലിന്റെ അണിയറയിലൊരുങ്ങുന്ന ചിത്രങ്ങള്‍.

Advertisement