ഇതാണ് എന്റെ പങ്കാളി, സംവിധായകനും ഫോട്ടോഗ്രാഫറുമാണ്, പാര്‍ട്ണറെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തി ബിഗ് ബോസ് താരം ലച്ചു

ഏഷ്യാനെറ്റിലെ ബിഗ് ബോസ് സീസണ്‍ അഞ്ചിലെ മികച്ചൊരു മത്സരാര്‍ത്ഥിയായിരുന്നു ഐശ്വര്യ സുരേഷ് എന്ന ലച്ചു. എന്നാല്‍, ആരോഗ്യപരമായ കാരണം കൊണ്ട് ബിഗ് ബോസ് വീടുവിട്ട് ഇറങ്ങേണ്ടിവന്നു. ഒരാഴ്ച്ച മുമ്പാണ് ലച്ചു ബിഗ്‌ബോസില്‍ നിന്നും പുറത്തുവന്നത്. തുടര്‍ന്ന് ആശുപത്രിയിലെ ചികിത്സകള്‍ക്ക് ശേഷമാണ് അവര്‍ കേരളത്തിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ലച്ചു വന്നിറങ്ങിയത് തന്റെ പങ്കാളിക്കൊപ്പമാണ്. മാധ്യമങ്ങളെ തന്റെ പങ്കാളിയെ ലച്ചു തന്നെ പരിജയപ്പെടുത്തുകയും ചെയ്തു.

മുംബൈ സ്വദേശിയായ ശിവാജിയാണ് ഐശ്വര്യയുടെ പങ്കാളി. ശിവാജി സംവിധായകനും ഫോട്ടോഗ്രാഫറുമാണെന്ന് ഐശ്വര്യ മാധ്യമങ്ങളോട് വ്യക്തമാക്കി. സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണെന്നും അതിനു മുന്നോടിയായി നടന്‍ അക്ഷയ് രാധാകൃഷ്ണനൊപ്പമുള്ള മ്യൂസിക് വിഡിയോ ഉടന്‍ റിലീസ് ചെയ്യുമെന്നും ഐശ്വര്യ പറഞ്ഞു.

2018ല്‍ പുറത്തിറങ്ങിയ കളി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ മലയാ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. സെയ്ഫ്, തിങ്കളാഴ്ച നിശ്ചയം എന്നിവയാണ് മറ്റ് പ്രധാന സിനിമകള്‍. ജയം രവിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രം ഇരൈവനിലും ലച്ചു അഭിനയിച്ചിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല, മോഡലിങ് രംഗത്തും തന്റെ മികവ് തെളിയിച്ച ആളാണ് ഐശ്വര്യ സുരേഷ് . കേരളത്തില്‍ ജനിച്ച് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ വളര്‍ന്ന ആളാണ് ഐശ്വര്യ.

Latest Stories

കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ സ്‌ട്രൈക്കറുമായി വേർപിരിയുന്നു

സര്‍ജറി ചെയ്ത തുന്നിക്കെട്ടലുകളുമായി നടി ചൈതന്യ; സംഭവിച്ചത് ഇതാണ്..

ആ താരം ടീമിനെ ചതിച്ചു, പാതി വഴി വരെ എത്തിച്ചിട്ട് അവസാനം അവൻ ഒളിച്ചോടി; ഗുരുതര ആരോപണവുമായി സബ കരിം

ആഷസിനാണോ, ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കാണോ കൂടുതല്‍ ജനപ്രീതി?; വൈറലായി റിക്കി പോണ്ടിംഗിന്റെ മറുപടി

പാര്‍ട്ടി സമിതി അന്വേഷണം നടത്തുന്നുണ്ട്; ഐസി ബാലകൃഷ്ണനെതിരെ പൊലീസ് അന്വേഷണം എന്തിനെന്ന് കെ സുധാകരന്‍

ഡൽഹി പോളിങ്ങ് ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്, പെരുമാറ്റ ചട്ടം നിലവിൽ വന്നു

ആ കാര്യത്തിൽ പന്ത് സഞ്ജുവിന്റെ മുന്നിൽ തോൽക്കും, യാതൊരു സംശയവും ഇല്ല; വെളിപ്പെടുത്തി സഞ്ജയ് ബംഗാർ

സ്‌കൂളുകളിൽ സ്‌പോർട്‌സ് നിരോധനം: വിശദീകരണം തേടി ബാലാവകാശ കമ്മീഷൻ

'അവര്‍ നമ്മളേക്കാള്‍ കൂടുതല്‍ വേദനിക്കുന്നു'; വിമര്‍ശകരുടെ കണ്ണുതുറപ്പിക്കാന്‍ ശ്രമിച്ച് യുവരാജ് സിംഗ്

13കാരിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ പിതാവിന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും; വിധി പറഞ്ഞത് തളിപ്പറമ്പ് പോക്സോ കോടതി