ഷൈനിനെ പോലെയുള്ളവരെ പ്രോത്സാഹിപ്പിക്കരുത്.. ഇതൊക്കെ എങ്ങനെയാണ് തഗ് ആയി കാണുക: പ്രതികരിച്ച് റിയാസ് സലിം

ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ വീഡിയോയുമായി ബിഗ് ബോസ് 4-ാം സീസണ്‍ ഫെയിം റിയാസ് സലിം. പൊതുവിടങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട സിനിമയിലെ സ്ത്രീകളുടെ വിഷയങ്ങള്‍ പറയുമ്പോള്‍ ഷൈന്‍ ഇടപെട്ട് പിന്തിരിപ്പന്‍ മനോഭാവം കാണിച്ച് അവരെ സംസാരിക്കാന്‍ പോലും അനുവദിക്കുന്നില്ല എന്നാണ് റിയാസ് പറയുന്നത്.

‘വിചിത്രം’ സിനിമയുടെ പൊമോഷന്റെ പ്രസ് മീറ്റിനിടെ നടി ജോളി ചിറയത്തിനെ സംസാരിക്കാന്‍ അനുവദിക്കാതെ സിനിമയില്‍ പുരുഷന്മാര്‍ക്കും പ്രശ്‌നങ്ങളുണ്ടെന്ന് ഷൈന്‍ പറഞ്ഞതിന് എതിരെയാണ് റിയാസ് സലിം പ്രതികരിച്ചത്. ”വിചിത്രം പ്രമോഷനിടെ നടി ജോളി ചിറയത്തിനെ സംസാരിക്കാന്‍ ഷൈന്‍ ടോം ചാക്കോ അനുവദിക്കുന്നില്ല.”

”സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ചാണ് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ നടി ജോളിയോട് ചോദിച്ചത്. എന്നാല്‍ ജോളിയെ മറുപടി പറയാന്‍ അനുവദിക്കാതെ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കും സിനിമാ മേഖലയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ഷൈന്‍ ഇടയില്‍ കയറി പറഞ്ഞു.”

”അമ്മയില്‍ മെമ്പര്‍ഷിപ്പ് എടുക്കാത്തതിനെ കുറിച്ച് ജോളി പറഞ്ഞപ്പോഴും ഷൈന്‍ ഇടപെട്ട് മറ്റെന്തൊക്കയോ സംസാരിച്ച് വഴിതിരിച്ച് വിട്ടു. സ്ത്രീകള്‍ക്ക് സംസാരിക്കാന്‍ ലഭിക്കുന്ന സമയം ഇത്തരത്തില്‍ ആളുകള്‍ കൈക്കലാക്കുന്നത് പ്രോത്സാഹിപ്പിക്കരുത്” എന്നാണ് റിയാസ് വീഡിയോയില്‍ പറയുന്നത്.

‘സ്ത്രീകളുടെ ഇടം കൈക്കലാക്കി പുരുഷാരോപണം നടത്തുന്നത് എങ്ങനെയാണ് തഗ് ആയി കണക്കാക്കപ്പെടുന്നത്’ എന്ന ക്യാപ്ഷനോടെയാണ് റിയാസ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ശില്‍പ ബാല, അപര്‍ണ മള്‍ബറി എന്നിവര്‍ റിയാസിനെ പ്രശംസിച്ച് കമന്റ് നല്‍കിയിട്ടുണ്ട്.

View this post on Instagram

A post shared by Riyas Salim (@riyas_salimm)

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്