ദേവര മുതൽ ഫൈറ്റർ വരെ; ഈ വർഷം അന്യഭാഷാ സിനിമകളുടെ പൂണ്ടുവിളയാട്ടം !

സിനിമാപ്രേമികൾക്ക് സർപ്രൈസ് ഒരുക്കി 2024. ബോളിവുഡിൽനിന്നും സൗത്ത് ഇന്ത്യയിൽനിന്നും നിരവധി ബിഗ്ബജറ്റ് സിനിമകളാണ് ഈ വർഷം തിയറ്ററുകളിൽ എത്താൻ പോകുന്നത്. ഹൃതിക് റോഷന്റെ ‘ഫൈറ്റർ’ മുതൽ പ്രഭാസിന്റെ കൽക്കി വരെ ലിസ്റ്റിലുണ്ട്. സിനിമാപ്രേമികൾ കാത്തിരിക്കുന്ന ഏഴ് ചിത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

ഫൈറ്റർ

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഹൃതിക് റോഷന്റെ ‘ഫൈറ്റർ’ എന്ന ചിത്രമാണ് ഇനി തിയേറ്ററുകളിൽ എത്താൻ പോകുന്നത്. ദീപിക പദുക്കോൺ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വ്യോമസേന പൈലറ്റുമാരുടെ വേഷത്തിലാണ് ചിത്രത്തിൽ ഹൃത്വിക് റോഷനും ദീപികയുമെത്തുന്നത്. ‘പഠാന്’ ശേഷം സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൈറ്റർ. ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

ദേവര

‘ജനതാ ഗാര്യേജ്’ എന്ന ചിത്രത്തിന് ശേഷം കൊരട്ടാല ശിവയും ജൂനിയർ എൻടിആറും ഒന്നിക്കുന്ന ചിത്രമാണ് ദേവര. ജാൻവി കപൂർ ആണ് ചിത്രത്തിൽ നായിക. ജാൻവിയുടെ തെലുങ്ക് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം രണ്ടു ഭാഗങ്ങളിലായാണ് പുറത്തിറങ്ങുക. ചിത്രത്തിന്റെ ഒന്നാം ഭാഗം 2024 ഏപ്രിൽ 5ന് ആണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ഇന്ത്യൻ 2

ശങ്കർ സംവിധാനം ചെയ്ത് കമൽ ഹാസൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇന്ത്യൻ 2. 1996-ലെ ഹിറ്റ് ചിത്രമായ ഇന്ത്യൻ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ഇത്. കാജൽ അഗർവാൾ ആണ് നായിക. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലുണ്ട്. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം നിർവഹിക്കുന്നത്. 200 കോടിയിൽ അധികം ചെലവ് വരുന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. 2021 ഏപ്രിൽ 14 നു സിനിമ തിയേറ്ററുകളിൽ എത്തും.

പുഷ്പ 2

അല്ലു അർജുൻ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗം ‘പുഷ്പ: ദ റൂൾ’ എന്ന രണ്ടാം ഭാഗം അടുത്ത വർഷം ഓഗസ്റ്റ് 15ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഷൂട്ടിംഗ് തടസ്സപ്പെട്ടതിനാൽ സിനിമ പ്രഖ്യാപിച്ച തീയതിയിൽ തന്നെ എത്തുമോ എന്ന കാര്യത്തിൽ ആശങ്കയാണ്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായിക. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക അവതരിപ്പിക്കുന്നത്.

കൽക്കി

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രമാണ് കൽക്കി 2898 എഡി. എപിക് സയൻസ് ഫിക്ഷൻ ഡിസ്ടോപ്പിയൻ ഗണത്തിൽ പെടുന്ന കൽക്കിയിൽ പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, ദിഷ പഠാനി തുടങ്ങി വലിയ താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മലയാളത്തിൽ നിന്ന് ദുൽഖറും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലർ ഏപ്രിൽ 1 പുറത്തു വിടുമെന്നാണ് സംവിധായകൻ വെളിപ്പെടുത്തിയിരിക്കുന്നത്. മെയ് 9ന് ചിത്രം റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ട്

കാന്താര : എ ലെജൻഡ് പാർട്ട് 1

ഫാന്റസിയും മിത്തും കൊണ്ട് മികച്ച കാഴ്ചാനുഭവം സൃഷ്ടിച്ച ‘കാന്താര’യുടെ രണ്ടാം ഭാഗം ‘കാന്താര : എ ലെജൻഡ് പാർട്ട് 1’ ഈ വർഷം തിയേറ്ററിൽ എത്തുമെന്നാണ് റിപോർട്ടുകൾ. കാന്താരയിൽ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും വരാനിരിക്കുന്ന ചിത്രമെന്നാണ് റിപ്പോർട്ടുകൾ.

സിങ്കം എഗെയ്ൻ

രോഹിത് ഷെട്ടിയുടെ കോപ് യൂണിവേഴ്‌സിലെ ഏറ്റവും പുതിയ ചിത്രമാണ് ‘സിങ്കം എഗെയ്ൻ’.അജയ് ദേവ്ഗൺ ആണ് ചിത്രത്തിൽ നായകൻ. ചിത്രത്തിൽ ദീപിക പദുക്കോൺ അവതരിപ്പിക്കുന്ന ശക്തി ഷെട്ടി എന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു. അജയ് ദേവ്ഗണിന്റെ സഹോദരിയുടെ വേഷത്തിലാണ് താരം എത്തുന്നതെന്നാണ് റിപ്പോർട്ട്. കരീന കപൂർ, രൺവീർ സിംഗ് , അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, ദീപിക പദുക്കോൺ എന്നിവർ ചിത്രത്തിലുണ്ട്. ഓഗസ്റ്റ് 15ന് ചിത്രം റിലീസ് ചെയ്യും.

Latest Stories

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും