17 ദിനം പിന്നിട്ട് ബിഗില്‍; പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട്

റിലീസ് ചെയ്ത് 17 ദിനം പിന്നിടുമ്പോഴും വിജയ കുതിപ്പ് തുടര്‍ന്ന് വിജയ് ചിത്രം ബിഗില്‍. ദീപാവലി റിലീസായി എത്തിയ ചിത്രത്തിന്റെ ഇതുവരെയുള്ള ബോക്‌സ് ഓഫീസ് കളക്ഷന്‍ 300 കോടി രൂപയാണ്. ചിത്രത്തിന്റെ തമിഴ് വേര്‍ഷന്‍ മാത്രം 266 കോടി ഗ്രോസ് നേടിയതോടെ, ബാഹുബലി 2 തമിഴ് വേര്‍ഷന്‍ മാത്രം നേടിയ 259 കോടി എന്ന റെക്കോര്‍ഡും ബിഗില്‍ പിന്നിട്ടു.

ബാഹുബലി സീരിസ്, എന്തിരന്‍ 2, സാഹോ എന്നിവ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സൗത്ത് ഇന്ത്യന്‍ ചിത്രവുമാണ് ഇപ്പോള്‍ ബിഗില്‍. സ്പോര്‍ട്സ് ത്രില്ലര്‍ ചിത്രമായ “ബിഗില്‍” പ്രഖ്യാപന വേള മുതല്‍ പ്രേക്ഷകശ്രദ്ധ നേടിയിട്ടുള്ള ചിത്രമായിരുന്നു. “തെരി”ക്കും “മെര്‍സലി”നും ശേഷം അറ്റ്ലിയും വിജയ്യും ഒന്നിക്കുന്ന ചിത്രം പതിവ് രക്ഷക വേഷങ്ങള്‍ക്കപ്പുറം കാമ്പുള്ള കഥാപാത്രങ്ങള്‍ വിജയ്ക്ക് നല്‍കിയിട്ടുള്ളതാണ്.

നയന്‍താര നായികയായെത്തിയ ചിത്രത്തില്‍ രായപ്പന്‍, മൈക്കല്‍ എന്നീ രണ്ട് വേഷങ്ങളിലാണ് വിജയ് എത്തുന്നത്. ആക്ഷന്‍, പ്രണയം, ഫുട്‌ബോള്‍ എന്നിവയ്‌ക്കൊപ്പം സ്ത്രീശാക്തീകരണം പോലുള്ള വിഷയങ്ങളും ചിത്രം സംസാരിക്കുന്നുണ്ട്. കതിര്‍, ജാക്കി ഷ്രോഫ്, വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു, വര്‍ഷ ബൊലമ്മ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. എജിഎസ് എന്റര്ടയിന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് എ.ആര്‍ റഹ്മാനാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം