ബോക്‌സ്ഓഫീസില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് വിജയ് നായകനായെത്തുന്ന ബിഗില്‍. ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റുകളിലും ഈ വര്‍ഷം റിലീസ് ചെയ്യപ്പെട്ട തമിഴ് ചിത്രങ്ങളില്‍ തന്നെ ഒന്നാം സ്ഥാനത്ത് ബിഗില്‍ എത്തി. കേരളത്തിലും കളക്ഷനില്‍ മികച്ച മുന്നേറ്റമാണ് ചിത്രം നടത്തുന്നത്. അജിത്തിന്റെ വിശ്വാസത്തെയും രജനികാന്തിന്റെ പേട്ടയുടെയും കളക്ഷന്‍ ബിഗില്‍ മറികടക്കുമോ എന്നാണ് ആകാംക്ഷ.
ആദ്യ അഞ്ച് ദിനങ്ങളിലെ ഗ്രോസ് കളക്ഷന്‍ കൊണ്ടുതന്നെ ബിഗില്‍ ഈ വര്‍ഷത്തെ നമ്പര്‍ വണ്‍ തമിഴ് റിലീസ് എന്ന പേര് സ്വന്തമാക്കുകയാണ്. 143 തീയേറ്ററുകളിലായിരുന്നു കേരളത്തില്‍ ബിഗിലിന് റിലീസ് ചെയ്തത്. കേരളത്തില്‍ നിന്ന് 4.80 കോടി ഗ്രോസ് നേടിയെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍.
Read more
നയന്‍താര നായികയായെത്തിയ ചിത്രത്തില്‍ രായപ്പന്‍, മൈക്കല്‍ എന്നീ രണ്ട് വേഷങ്ങളിലാണ് വിജയ് എത്തുന്നത്. ആക്ഷന്‍, പ്രണയം, ഫുട്ബോള്‍ എന്നിവയ്ക്കൊപ്പം സ്ത്രീശാക്തീകരണം പോലുള്ള വിഷയങ്ങളും ചിത്രം സംസാരിക്കുന്നുണ്ട്. എജിഎസ് എന്റര്ടയിന്‍മെന്റ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.