ചരിത്രമെഴുതി ബിഗില്‍; വിദേശത്തും റെക്കോര്‍ഡിട്ട് വിജയ് ചിത്രം

ആദ്യ വീക്കെന്‍ഡില്‍ തന്നെ 150 കോടിയോളം കളക്ഷന്‍ നേടി ചരിത്രത്തിലിടം നേടിയിരിക്കുകയാണ് വിജയ് ചിത്രം ബിഗില്‍. ഇപ്പോഴിതാ .ചിത്രത്തെ തേടി വീണ്ടും ചില റെക്കോര്‍ഡുകള്‍ കൂടി എത്തിയിരിക്കുകയാണ്.

ഈ വര്‍ഷം ഫ്രാന്‍സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട തമിഴ് ചിത്രം എന്ന ബഹുമതിയും ഈ സിനിമയ്ക്ക് ലഭിച്ചു കഴിഞ്ഞു. . ഫ്രാന്‍സില്‍ ആദ്യ വീക്കെന്‍ഡില്‍ ബിഗില്‍ കണ്ടവരുടെ എണ്ണം ഇരുപതിനായിരം കഴിഞ്ഞു. ഈ വര്‍ഷം മറ്റൊരു തമിഴ് സിനിമക്കും ഈ നേട്ടം ലഭിച്ചിട്ടില്ല. അവധി ദിനങ്ങളില്‍ മാത്രമല്ല,പ്രവര്‍ത്തി ദിനത്തില്‍ പോലും എല്ലായിടത്തും ഗംഭീര തിരക്കാണ് അനുഭവപ്പെടുന്നത്.അതുപോലെ സിംഗപ്പൂര്‍, നോര്‍വേ എന്നിവിടങ്ങളിലും ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് സിനിമയായി ബിഗില്‍ മാറിയിരിക്കുകയാണ്.

ഇതിനിടെ കേരളത്തില്‍ നിന്ന് പത്തു കോടി രൂപയ്ക്കു മുകളില്‍ കളക്ഷന്‍ നേടിയിരിക്കുകയാണ് ബിഗില്‍. തമിഴ് നാട്ടില്‍ നിന്ന് ആദ്യ വീക്കെന്‍ഡില്‍ ചിത്രം നേടിയത് അറുപത്തിയാറു കോടി രൂപയാണ് ചിത്രത്തില്‍ മലയാളിയും ഫുട്‌ബോള്‍ താരവും നടനുമായ ഐ എം വിജയനും എത്തുന്നുണ്ട്. ഇളയദളപതി വിജയും തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനായ അറ്റ്ലിയും ചേര്‍ന്ന് ദീപാവലിക്ക് വന്‍ ആഘോഷത്തിനുള്ള വക തന്നെയാണ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

Latest Stories

INDIAN CRICKET: നിന്റെ ശരീരം ഒരു ചവറ്റുകുട്ടയല്ല അതിൽ മാലിന്യം ഇടരുത്, 72 ആം വയസിലും കളിക്കണം; ഇന്ത്യൻ താരത്തിന് ഉപദേശവുമായി ഇതിഹാസം

അനധികൃതമായി സാമൂഹ്യ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ സംഭവം; 16 ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍; തീരുമാനം മന്ത്രിസഭായോഗത്തില്‍

IPL 2025: എന്താണ് വൈഭവ് സഞ്ജുവിനോട് പക വല്ലതും ഉണ്ടോ, വിക്കറ്റ് നേട്ടത്തിന് പിന്നാലെ കട്ട കലിപ്പൻ ആഘോഷം നടത്തി പേസർ; വീഡിയോ കാണാം

ബിജെപി ആര്‍ക്കും വേണ്ടാത്തവര്‍ അടിഞ്ഞുകൂടുന്ന സ്ഥലം; പിസി ജോര്‍ജിന്റെ കൂടെ ഒരു മരപ്പട്ടി പോലുമില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

RR VS KKR: എന്റെ പൊന്ന് സഞ്ജു ഇങ്ങനെ പോയാൽ കാത്തിരിക്കുന്നത് വമ്പൻ പണി, ഇഷാനും രാഹുലും നമ്മളായിട്ട് കാര്യങ്ങൾ എളുപ്പമാക്കല്ലേ; സ്ഥിരത ഇനി കോമഡിയല്ല സാംസൺ

ആദിവാസി മേഖലയിലെ അമേരിക്കന്‍ കമ്പനിയുടെ പരീക്ഷണം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

ജാതിവ്യവസ്ഥയുടെ ഭയാനകതയാണ് പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്; വിഷയം ഗൗരവത്തിലെടുക്കണമെന്ന് ആനി രാജ

'എപ്പോള്‍ ഞാന്‍ എഴുന്നേറ്റാലും...', തന്നെ സംസാരിക്കാന്‍ ഓം ബിര്‍ല അനുവദിക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി; 'ഇതല്ല സഭ നടത്തേണ്ട രീതി'

അഡ്മിഷന്‍ വേണമെങ്കില്‍ ലഹരിയോട് 'നോ' പറയണം; പുതിയ പദ്ധതിയുമായി കേരള സര്‍വകലാശാല