ഉയര്‍ച്ച താഴ്ച്ചകളില്ല, ബിഗിലില്‍ പ്രവര്‍ത്തിച്ച 400 പേര്‍ക്കും വിജയുടെ വക സ്വര്‍ണ്ണമോതിരം സമ്മാനം; പ്രശംസിച്ച് സോഷ്യല്‍ മീഡിയ

വിജയ് നായകനായെത്തുന്ന പുതിയ ചിത്രം ബിഗിലിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത കൂടി ചിത്രത്തെ സംബന്ധിച്ച് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് വിജയ് നല്‍കിയ സമ്മാനമാണിപ്പോള്‍ ചര്‍ച്ച. ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഏതാണ്ട് 400 പേര്‍ക്ക് വിജയ് നല്‍കിയ സമ്മാനം ബിഗില്‍ എന്ന് പേരെഴുതിയ സ്വര്‍ണ്ണ മോതിരമാണ് വിജയ് സമ്മാനിച്ചത്.

ഇന്നലെ വൈകീട്ടോടെയാണ് ഈ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. വാര്‍ത്ത ശരിയാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനി പ്രതിനിധി അറിയിച്ചു. എല്ലാ ദിവസവും ഏതാണ്ട് 400ഓളം പേരാണ് ബിഗിലില്‍ ജോലി ചെയ്തിരുന്നത്. ഓരോ ജോലിയെയും ഓരോ വ്യക്തിയുടെ സംഭാവനയെയും വിജയ് ഒരേ പോലെ വിലമതിക്കുന്നുവെന്ന് അര്‍ച്ചന കലാപതി പറഞ്ഞു.

തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ആറ്റിലിയും- വിജയിയും ഒന്നിക്കുന്ന ചിത്രമാണ് ബിഗില്‍. സംഗീത സംവിധാനം എ.ആര്‍.റഹ്മാനാണ്. വിവേക് ആണ് ഗാനരചയിതാവ്. നയന്‍താര നായികയാവുന്ന ചിത്രം ഒരു ഫുട്ബോള്‍ കോച്ചിന്റെ കഥയാണ് പറയുന്നത്. വിവേക്, കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.

വിജയ് രണ്ടു ഗെറ്റപ്പിലെത്തുന്ന ചിത്രമായിരിക്കും ബിഗില്‍. ഫസ്റ്റ്ലുക്ക് പോസ്റ്ററിലും വിജയിയെ രണ്ട് ഗെറ്റപ്പിലാണ് അവതരിപ്പിച്ചിരിക്കുന്നത്. എ.ജി.എസ് എന്റര്‍ടെയ്മെന്റാണ് നിര്‍മ്മാണം.

Latest Stories

CT 2025: പാകിസ്ഥാൻ ക്രിക്കറ്റിന്റെ കാര്യത്തിൽ തീരുമാനമായി, താരങ്ങൾക്ക് കിട്ടിയത് വമ്പൻ പണി; സംഭവം ഇങ്ങനെ

പുതിയ പോലീസ് മേധാവി; ആദ്യപേരുകാരനായി എംആര്‍ അജിത് കുമാര്‍; പിവി അന്‍വറിന്റെ ആരോപണത്തില്‍ അന്വേഷണം നേരിടുന്നതിനിടെ സര്‍ക്കാരിന്റെ നിര്‍ണായക നീക്കം

CT 2025: അവന്മാർ എന്നെ ടൂർണമെന്റിന് ശേഷം ഭീഷണിപ്പെടുത്തി, വീട് അന്വേഷിച്ച് വരെ അവർ വന്നു: വരുൺ ചക്രവർത്തി

ബൈക്ക് അപകടത്തില്‍ വ്‌ളോഗര്‍ ജുനൈദ് മരിച്ചു

സുവര്‍ണക്ഷേത്രത്തിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് മര്‍ദ്ദനം; അക്രമി പൊലീസ് കസ്റ്റഡിയില്‍

വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

പാതിവില തട്ടിപ്പ്, കെഎന്‍ ആനന്ദകുമാറിന് ശസ്ത്രക്രിയ; നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും