റിലീസ് ചെയ്ത് നാല് ദിവസം പിന്നിടുമ്പോള്‍ ബിഗില്‍ നേടിയത് 175 കോടിക്ക് മുകളില്‍ ആണ്. വര്‍ക്കിംഗ് ഡേയിലും ഗംഭീര ബോക്‌സ് ഓഫീസ് പെര്‍ഫോമന്‍സ് നടത്തുന്ന ഈ ചിത്രം ഉടന്‍ തന്നെ 200 കോടി ക്ലബിലും അംഗമാകും. ദളപതി വിജയ്യുടെ കരിയറിലെ മാത്രമല്ല തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റില്‍ നമ്മുക്ക് ഇനി ബിഗില്‍ എന്ന പേര് കാണാന്‍ സാധിക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.
അതേസമയം, കേരളത്തില്‍ ആദ്യ ദിനത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആദ്യ പത്ത് ചിത്രങ്ങളില്‍ ആറാമതായി ബിഗില്‍. മുന്നൂറോളം ഫാന്‍സ് ഷോകളും നൂറ്റിയമ്പതോളം എക്‌സ്ട്രാ ഷോകളുമാണ് ആദ്യ ദിനം കളിച്ചത്. ഇത് കേരളത്തില്‍ വിജയ്ക്കുള്ള ജനപ്രീതി വ്യക്തമാക്കുന്നു.
അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രത്തില്‍ ആക്ഷന്‍, പ്രണയം, ഫുട്‌ബോള്‍ എന്നിവയ്‌ക്കൊപ്പം സ്ത്രീശാക്തീകരണം പോലുള്ള വിഷയങ്ങളും സംസാരിക്കുന്നുണ്ട്. എജിഎസ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മ്മിച്ച ഈ ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത് മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്നാണ്.