ഷൂട്ടിംഗിനിടെ ബിജു മേനോന് പൊള്ളലേറ്റു

സിനിമാ ഷൂട്ടിംഗിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു. പൃഥ്വിരാജും ബിജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം. വാഹനം കത്തിക്കുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് ബിജു മേനോന് പൊള്ളലേറ്റത്. കാലിലും കൈയിലും നേരിയ പൊള്ളലേറ്റ ബിജുവിന് വൈദ്യസഹായം നല്‍കിയതിന് ശേഷം ഷൂട്ടിംഗ് തുടര്‍ന്നു. അട്ടപ്പാടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

അനാര്‍ക്കലിക്കു ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനാര്‍ക്കലിയിലും പൃഥ്വിരാജും ബിജു മേനോനുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. ഒരു റിട്ടയേര്‍ഡ് ഹവില്‍ദാറായി പൃഥ്വിരാജ് വേഷമിടുമ്പോള്‍, ബിജു മേനോന്‍ നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചെത്തുന്ന വിരമിയ്ക്കാറായ പൊലീസ് കോണ്‍സ്റ്റബിളായി വേഷമിടുന്നു.

അന്ന രാജന്‍, സിദ്ധിഖ്, അനു മോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബു മോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്, പി.എം. ശശിധരന്‍ എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്.

Latest Stories

ഹൈബ്രിഡ് കഞ്ചാവ് കേസ്; സമീര്‍ താഹിറിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു; അന്വേഷണം കൂടുതല്‍ സിനിമാക്കാരിലേക്കെന്ന് എക്‌സൈസ്

എന്‍ഐഡിസിസി സംഘടിപ്പിച്ച ഇന്‍ഡെക്‌സ് 2025ന്റെ ടൈറ്റില്‍ സ്പോണ്‍സറായി ഐസിഎല്‍ ഫിന്‍കോര്‍പ്പ്

എന്തെങ്കിലും കടുംകൈ ചെയ്താല്‍ ഉത്തരവാദി ഐസി ബാലകൃഷ്ണന്‍ എംഎല്‍എ; 10 ദിവസത്തില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ പലരുടെയും യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുമെന്ന് എന്‍എം വിജയന്റെ കുടുംബം

INDIAN CRICKET: ഞാനാണ് ഇന്ത്യൻ ടീമിലെ അടുത്ത സച്ചിൻ ടെണ്ടുൽക്കർ എന്ന് ആ പയ്യൻ എപ്പോഴും പറയുമായിരുന്നു, വളർന്നപ്പോൾ അവൻ ... അദ്ധ്യാപികയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് എത്രയും വേഗം നടത്തണം; വൈകിയാല്‍ നിയമനടപടിയുമായി മുന്നോട്ട്; തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പുമായി പിവി അന്‍വര്‍

കാത്തിരിപ്പിന് വിരാമം.. തമിഴ്‌നാട് പ്ലാന്റ് തുറക്കാൻ റെഡിയായി ഫോർഡ്

പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണ; കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വ്‌ളാദിമിര്‍ പുടിന്‍

മഞ്ജു വാര്യര്‍ക്കും രക്ഷയില്ല! ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും അനുചിത സ്പര്‍ശനം; വീഡിയോ ചര്‍ച്ചയാകുന്നു

'തുടരും' കണ്ട് പൂരപ്പറമ്പിലേക്ക്; ട്രെയ്‌നിലിരുന്ന് വ്യാജ പതിപ്പ് കണ്ടയാള്‍ തൃശൂരില്‍ പിടിയില്‍

CRICKET RECORDS: സെഞ്ച്വറി അടിക്കാൻ എന്തിനാണ് മക്കളെ ഒരുപാട് ടൈം, മൂന്നേ മൂന്ന് ഓവറുകൾ മതി; അപൂർവ റെക്കോഡ് നോക്കാം