പാര്‍വതിയുടെ അച്ഛന്‍ 'ഇട്ടിയവറ' ആയി ബിജു മേനോന്‍; 72-കാരനായി വമ്പന്‍ മേക്കോവറില്‍ താരം

72കാരനായി വമ്പന്‍ മേക്കോവറില്‍ നടന്‍ ബിജു മേനോന്‍. “ആര്‍ക്കറിയാം” ചിത്രത്തിലെ ബിജു മേനോന്റെ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മുഖത്ത് ചുളിവുകള്‍ വീണ, മുടിയും മീശയും നരച്ച ഒരു എഴുപത്തിരണ്ടുകാരനായ ഇട്ടിയവറ എന്ന കഥാപാത്രമായാണ് ബിജു മേനോന്‍ ചിത്രത്തിലെത്തുന്നത്.

ചിത്രത്തില്‍ പാര്‍വതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അച്ഛന്‍ റോളിലാണ് ബിജു മേനോന്‍ എത്തുന്നത്. ഷറഫുദ്ദീന്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രം. ഛായാഗ്രാഹകനായ സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആര്‍ക്കറിയാം. സൈജു കുറുപ്പ്, ആര്യ സലീം എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

No photo description available.

മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റും ഒപിഎം ഡ്രീംമില്‍ സിനിമാസിന്റെയും ബാനറില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് ജോണ്‍ വര്‍ഗീസും രാജേഷ് രവിയും അരുണ്‍ ജനാര്‍ദ്ദനനും ആണ്. ഫെബ്രുവരി 26-ന് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യും.

ജി ശ്രീനിവാസ റെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മഹേഷ് നാരായണന്‍ എഡിറ്റിംഗും യാക്‌സണ്‍ പെരേര, നേഹാ നായര്‍ എന്നിവര്‍ സംഗീതവും ഒരുക്കുന്നു. സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. ജ്യോതിഷ് ശങ്കര്‍ കലാസംവിധാനം, രഞ്ജിത് അമ്പാടി മേക്കപ്പ്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്