ബിജു മേനോന്റെ ഹിറ്റ് സിനിമകളില്‍ ഒന്നാണ് വെള്ളിമൂങ്ങ. ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു. പൊളിറ്റിക്കല്‍ സറ്റയര്‍ ആയി ഒരുങ്ങിയ ചിത്രത്തില്‍ ‘മാമച്ചന്‍’ എന്ന നായക കഥാപാത്രമായി ആയിരുന്നു ബിജു മേനോന്‍ അഭിനയിച്ചത്.
ഛായാഗ്രാഹകന്‍ ആയിരുന്ന ജിബു ജേക്കബിന്റെ ആദ്യ സംവിധാന സംരഭമായിരുന്നു വെള്ളിമൂങ്ങ. നാട്ടില്‍ അത്രയൊന്നും പിന്തുണ ഇല്ലാത്ത പാര്‍ട്ടിയുടെ നേതാവായിട്ടു കൂടി തന്റെ തന്ത്രങ്ങളിലൂടെ മന്ത്രിസ്ഥാനം വരെ സ്വന്തമാക്കുന്ന കഥാപാത്രമായിരുന്നു മാമച്ചന്‍.
നിക്കി ഗല്‍റാണി നായികയായി എത്തിയ ചിത്രത്തില്‍ ആസിഫ് അലിയും വേഷമിട്ടിരുന്നു. ടിനി ടോം, സാജു നവവോദയ, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, വീണാ നായര്‍, ലെന എന്നിവരാണ് മറ്റു വേഷങ്ങളില്‍ എത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ മന്ത്രിയായ ‘മാമച്ചനെ’യാണ് കാണാനാവുക.
സ്വാഭാവികമായും രാഷ്ട്രീയത്തിലെ കോമഡിക്കായിരിക്കും ചിത്രത്തില്‍ പ്രധാന്യം. രണ്ടാം ഭാഗം വരുമ്പോള്‍ ചിത്രത്തില്‍ ആരൊക്കെയായിരിക്കും ബിജു മേനോന് ഒപ്പമുണ്ടാകുക എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഈ വര്‍ഷം തന്നെ നടക്കുമെന്നാണ് സൂചന.
Read more
തിരക്കഥയെഴുന്നതിന്റെ തിരക്കിലാണ് ജോജി തോമസ് ഇപ്പോള്‍ എന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ടാം ഭാഗത്തെ കുറിച്ച് ഇതുവരെ ജിബു ജേക്കബോ ബിജു മേനോനോ ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.