'ബിലാല്‍' 2023-ല്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

മമ്മൂട്ടി ആരാധകര്‍ വളരെ ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന അമല്‍ നീരദ് ചിത്രം ‘ബിലാലി’നെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് . 2023ഒടെ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫ്രൈഡെ മാറ്റിനിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും വിദേശത്തായിരിക്കും ചിത്രീകരിക്കുക.

അമല്‍ നീരദിന്റെ ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു എന്ന വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ അത് ‘ബിലാല്‍’ തന്നെയാണോ എന്ന് നിശ്ചയമില്ലായിരുന്നു. പിന്നാലെ നിരവധി ആരാധകരാണ് ചിത്രം ബിലാലാണോ എന്ന് സോഷ്യല്‍മീഡിയയില്‍ ചോദ്യമുന്നയിച്ചത്.

ഇപ്പോഴിതാ ഈ പുതിയ അപ്പ്‌ഡേറ്റ് കൂടി എത്തുമ്പോള്‍ കൂടുതല്‍ പ്രതീക്ഷയാണ് ഇവര്‍ക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം, ഇതുവരെ കാണാത്ത മമ്മൂക്കയെ അവതരിപ്പിക്കണം എന്നാണ് ഏതൊരു സംവിധായകനെയും പോലെ താനും ആഗ്രഹിക്കുന്നത് എന്നും ബിലാലിന്റെ തിരക്കഥ രണ്ടു വര്‍ഷം മുമ്പ് പൂര്‍ത്തിയാക്കിയതാണ് എങ്കിലും അതില്‍ ഇനി കുറെ തിരുത്തലുകള്‍ വേണ്ടി വരുമെന്നും അമല്‍ നീരദ് മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മലയാള സിനിമ സാക്ഷ്യം വഹിക്കാന്‍ പോകുന്ന ഏറ്റവും വലിയ ഹൈപ്പ് ചിത്രമാണ് ബിലാല്‍. ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
തുര്‍ക്കി, പോളണ്ട്, കൊല്‍ക്കത്ത, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി എന്നീ സ്ഥലങ്ങളാണ് ബിലാലിന്റെ പ്രധാന ലൊക്കേഷനുകള്‍.

Latest Stories

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം