സാമൂഹ്യ അകലവും, മാസ്‌കും, കോവിഡ് പ്രോട്ടോക്കോളും പെര്‍ഫക്ട് ഓക്കെ; 'അമ്മ' യോഗത്തിന് എതിരെ ബിന്ദു കൃഷ്ണ

സിനിമാതാരങ്ങള്‍ ഒത്തുകൂടിയ ‘അമ്മ’ യോഗത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. സാധാരണക്കാര്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമ്പോള്‍, സാമൂഹിക അകലം പോലും ഇല്ലാതെ നടന്ന പരിപാടിക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ബിന്ദു പറയുന്നു.

‘സാമൂഹ്യഅകലവും, മാസ്‌കും, കോവിഡ് പ്രോട്ടോക്കോളും പെര്‍ഫക്ട് ഓക്കെ. കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും, പിഴയും. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചു കൊണ്ട് പ്രതിഷേധം ഉയര്‍ത്തുന്ന രാഷ്ട്രീയ- പൊതുപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി കേസും, കോടതിയും. മച്ചാനത് പോരെ.’-ബിന്ദു കൃഷ്ണ കുറിച്ചു. ‘അമ്മ’ അംഗങ്ങള്‍ ഒന്നിച്ചുള്ള ഫോട്ടോ പങ്കുവെച്ചായിരുന്നു ബിന്ദു കൃഷ്ണുടെ പ്രതികരണം.

കലൂരിലുള്ള അമ്മ ആസ്ഥാനത്തായിരുന്നു സംഘടനയുടെ യോഗം നടന്നത്. വിദ്യാര്‍ത്ഥി കള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനും അമ്മയുടെ യൂട്യൂബ് ചാനല്‍ ലോഞ്ചിനുമായിരുന്നു കഴിഞ്ഞ ദിവസം താരങ്ങള്‍ ഒത്തുകൂടിയത്.

Latest Stories

ഗൗതം ഗംഭീറിന് മാധ്യമങ്ങളെ പേടിയോ? ജയിച്ചാൽ ക്രെഡിറ്റ് എടുക്കാൻ മുന്നിൽ തോറ്റാൽ പൊടി പോലും കാണില്ല; ഇന്ത്യൻ കോച്ചിനെതിരെ ആരാധകരുടെ വിമർശനം

BGT 2024: ആ താരം ഒരു വില്ലനാണ്, പണി പാളിയതിന് പിന്നാലെ ഇന്ത്യൻ താരത്തെ പുതിയ പേര് വിളിച്ച് ആദം ഗിൽക്രിസ്റ്റ്

'വിട ചൊല്ലാൻ രാജ്യം'; മൻമോഹൻ സിങിന് എഐസിസി ആസ്ഥാനത്ത് അന്ത്യാഞ്ജലി അര്‍പ്പിച്ച് നേതാക്കൾ, വിലാപ യാത്രയെ അനുഗമിച്ച് ആയിരങ്ങൾ

ഒരു സംസ്ഥാനത്തും ഭരണമില്ല, എംപിയുമില്ല; കോൺഗ്രസിനേക്കാൾ സംഭാവന നേടിയത് ഈ പാർട്ടി! ഒന്നാം സ്ഥാനത്ത് ബിജെപി തന്നെ

ബിജെപിക്കാര്‍ ചോദിച്ചിട്ടില്ല വീട്ടിലേക്ക് വന്നത്; തന്റെ മനസ് ഇടതുപക്ഷത്തിനൊപ്പം; വീണ്ടും വിശദീകരിച്ച് മേയര്‍; തൃശൂരില്‍ കേക്ക് വിവാദം കത്തുന്നു

പെരിയ ഇരട്ടക്കൊലപാതകം; സിബിഐ കോടതി ഇന്ന് വിധി പറയും

ജനങ്ങളുടെ ജീവനും സ്വത്തിനും അപകടകരമല്ലാത്ത വിധം നടത്തുന്നതിനുള്ള ഭൗതിക സാഹചര്യമില്ല; പാറമേക്കാവ്, തിരുവമ്പാടി വേല വെടിക്കെട്ടിനുള്ള അനുമതി നിഷേധിച്ചു

BGT 2024: ചർച്ചക്കിടയിൽ മുൻ ഇന്ത്യൻ താരങ്ങൾ തമ്മിൽ വമ്പൻ ലൈവ് അടി; സംഭവം വൈറൽ

മൻമോഹൻ സിംഗിന് രാജ്യം ഇന്ന് വിട നൽകും; സംസ്കാരം രാവിലെ 11.45 ന് നിഗംബോധ്ഘട്ടില്‍, പൂർണ സൈനിക ബഹുമതികളോടെ

BGT 2024: പറ്റില്ലേൽ കളഞ്ഞിട്ട് പോണം; റിഷഭ് പന്ത് ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കുന്ന ഇന്ത്യൻ താരം എന്ന് ആരാധകർ; വിമർശനം ശക്തം