മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നേടിയത്. മമ്മൂട്ടിയുടെ ലൂക്ക് ആന്റണി എന്ന കഥാപാത്രത്തിനൊപ്പം ബിന്ദു പണിക്കര്‍ അവതരിപ്പിച്ച സീതമ്മ എന്ന കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു. ബിന്ദു പണിക്കരുടെ വലിയ തിരിച്ചുവരവ് തന്നെയാണ് റോഷാക്കില്‍ കണ്ടത് എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്.
ചിത്രീകരണത്തിന്റെ അവസാന ദിവസം അണിയറപ്രവര്‍ത്തകരോടു യാത്ര പറയുന്ന ബിന്ദുവിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അണിയറപ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്ന ബിന്ദു പണിക്കരെ വീഡിയോയില്‍ കാണാം.
”കുറേക്കാലം കൂടി ഭയങ്കര ഇഷ്ടമായ സെറ്റ് ആണിത്. ഈ കഥാപാത്രം ചെയ്യാന്‍ പറ്റുമോ എന്ന സംശയം ഉണ്ടായിരുന്നു. ഈ സെറ്റ് വളരെ ഇഷ്ടമായി. എല്ലാവരെയും… നിങ്ങള്‍ എല്ലാവരും തന്ന സ്‌നേഹവും ധൈര്യവും കൊണ്ടാണ് അഭിനയിക്കാന്‍ കഴിഞ്ഞത്. ഞാന്‍ എന്താ ചെയ്തത് എന്ന് എനിക്ക് തന്നെ ഇപ്പോഴും അറിയില്ല.”
”പോവാന്‍ ഭയങ്കര വിഷമമുണ്ട്. കമലദളം കഴിഞ്ഞ് പോകുമ്പോഴാണ് ഞാന്‍ ഇങ്ങനെ കരഞ്ഞത്. ആ ഫീല്‍ ഇവിടെ കിട്ടിയിട്ടുണ്ട്” എന്നാണ് ബിന്ദു പണിക്കര്‍ പറയുന്നത്. സമീര്‍ അബ്ദുളളിന്റെ തിരക്കഥയില്‍ നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ റോഷാക്ക്’. ഒക്ടോബര്‍ 7ന് ആണ് ചിത്രം റിലീസ് ചെയ്തത്.