എപ്പോഴാണ് അമ്മയ്ക്ക് മരുമകളുടെ മുടി ഇതുപോലെ പിന്നിയിടാന്‍ ആവുക; മറുപടിയുമായി ബിനീഷ് ബാസ്റ്റിന്‍

കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോള്‍ മീന്‍ പിടിക്കുന്ന വീഡിയോയും പാചക വീഡിയോകളുമായി നടന്‍ ബിനീഷ് ബാസ്റ്റിന്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുള്ളത്. അമ്മയ്‌ക്കൊപ്പമുള്ള ഒരു സുന്ദര ചിത്രമാണ് ബിനീഷ് ഇത്തവണ പങ്കുവച്ചിരിക്കുന്നത്. ബിനീഷിന്റെ മുടി പിന്നിയിടുന്ന അമ്മയുടെ ചിത്രമാണിത്.

“”ടീമേ..അമ്മയ്ക്ക് തുല്യം അമ്മ മാത്രം”” എന്ന ക്യാപ്ഷനോടെയാണ് ബിനീഷിന്റെ പോസ്റ്റ്. ചിത്രത്തിന് പിന്നാലെ നിരവധി കമന്റുകളുമായി ആരാധകരും എത്തി. എപ്പോഴാണ് അമ്മയ്ക്ക് മരുമകളുടെ മുടി ഇതുപോലെ പിന്നിയിടാന്‍ ആവുക എന്നാണ് ഒരു കമന്റ്. പിന്നാലെ കമന്റിട്ടയാളുടെ പേര് ടാഗ് ചെയ്ത് മറുപടിയും ബിനീഷ് നല്‍കി.

https://www.facebook.com/ActorBineeshBastin/posts/2665766230345838

ഒരു കല്യാണം ഒക്കെ കഴിക്കെന്നേ അമ്മയ്ക്ക് കൂട്ടാവട്ടെ, അമ്മയ്ക്ക് ഒരു ഹായ് എന്ന കമന്റുകളുമുണ്ട്. ലോക്ഡൗണില്‍ ഒരു ലൈവ് വീഡിയോക്കിടെ അമ്മയ്ക്ക് ജനിച്ച കാലം മുതല്‍ ലോക്ഡൗണ്‍ ആണെന്ന് ബിനീഷ് പറഞ്ഞിരുന്നു. വീട്ടില്‍ ഒതുങ്ങിക്കൂടി ഇരിക്കുന്നതിന്റെ ബുദ്ധിമുട്ട് കുറച്ച് ദിവസം കൊണ്ട് തന്നെ മനസ്സിലായെന്നും കൊറോണ വൈറസ് നമ്മളെ പലതും പഠിപ്പിച്ചെന്നും ബിനീഷ് പറഞ്ഞിരുന്നു.

ലോക്ഡൗണിന് ശേഷം അമ്മയെ പുറത്ത് കൊണ്ടുപോവാന്‍ തീരുമാനിച്ചതായും ബിനീഷ് വ്യക്തമാക്കിയിരുന്നു. മലയാളം, തമിഴ് ഭാഷകളിലായി നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ എത്തിയ താരമാണ് ബിനീഷ് ബാസ്റ്റിന്‍. ഒമര്‍ ലുലു ചിത്രം പവര്‍സ്റ്റാറില്‍ ബിനീഷും വേഷമിടുന്നുണ്ട്.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!