ബിനീഷ് ബാസ്റ്റിന്‍-അനില്‍ രാധാകൃഷ്ണന്‍ വിഷയം; സമവായ ചര്‍ച്ചയ്ക്ക് ഫെഫ്ക

അനില്‍ രാധാകൃഷ്ണമേനോന്‍- ബിനീഷ് ബാസ്റ്റിന്‍ പ്രശ്‌നത്തില്‍ സമവായ ചര്‍ച്ചയിലൂടെ പരിഹരിക്കാനൊരുങ്ങി ഫെഫ്ക. ഇരുവരുമായും നവംബര്‍ 4 (തിങ്കളാഴ്ച ) ചര്‍ച്ച നടത്തുമെന്നാണ് ഫെഫ്ക അറിയിച്ചിരിക്കുന്നത്. അതേസമയം, ബിനീഷ് ബാസ്റ്റിന്‍ സംഘടനയില്‍ അംഗമല്ലാത്തതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു താരസംഘടനയായ അമ്മ വ്യക്തമാക്കിയിരിക്കുന്നത്. ഫെഫ്കയുടെ ഭാരവാഹികളുടെ സാന്നിദ്ധ്യത്തില്‍ തിങ്കളാഴ്ച കൊച്ചിയില്‍ ഫെഫ്ക ഓഫീസിലിലാണ് ഇരുവരുമായും ചര്‍ച്ച നടക്കുന്നത്.

നടന്‍ ബിനീഷ് ബാസ്റ്റിന്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്ന വേദിയില്‍ താനിരിക്കില്ലെന്ന് സംവിധായകനും ദേശീയ അവാര്‍ഡ് ജേതാവുമായ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞുവെന്നായിരുന്നു ബിനീഷ് കോളേജില്‍ വ്യക്തമാക്കിയത്.

Read more

സംവിധായകന്റെ നിലപാടിനെതിരെ വേദിയില്‍ കുത്തിയിരുന്നാണ് ബിനീഷ് ബാസ്റ്റിന്‍ പ്രതിഷേധിച്ചത്. പാലക്കാട് ഗവണ്‍മെന്റ് കോളേജ് ഡേയിലെ നാടകീയ രംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.