വിവാദങ്ങള്‍ അനുഗ്രഹമായി; ബിനീഷ് ബാസ്റ്റിന് കൈ നിറയെ ചിത്രങ്ങള്‍

നടന്‍ ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ അപമാനിച്ചുവെന്ന ആരോപണം ഉയര്‍ത്തിയ വിവാദം അനുഗ്രഹം ആയി മാറിയിരിക്കുകയാണ്. സംഭവത്തോടെ സോഷ്യല്‍ മീഡിയയില്‍ പിന്തുണയേറിയ ബിനീഷിന് കൈ നിറയെ അവസരങ്ങളാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബിനീഷിനെ നായകനാക്കി ഒരു ചിത്രം ഒരുങ്ങാന്‍ പോവുകയാണ്.

ദി ക്രിയേറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സിനിമാ രംഗത്ത് അവഗണനകള്‍ നേരിടുന്ന സഹസംവിധായകന്റെ കഥയാണ് പറയുന്നത് എന്നു അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. പുതുമുഖ സംവിധായകന്‍ ആയ സാബു അന്തിക്കായിയാണ് ദി ക്രിയേറ്റര്‍ എന്ന ഈ ചിത്രം ഒരുക്കാന്‍ പോകുന്നത്.

Read more

മറ്റൊന്ന് പ്രശസ്ത സംവിധായകന്‍ ബോബന്‍ സാമുവല്‍ ഒരുക്കാന്‍ പോകുന്ന പുതിയ ചിത്രമാണ്. ഈ സിനിമയുടെ ചിത്രീകരണം ഗള്‍ഫിലാണ് ആരംഭിക്കുക എന്നാണ് കേള്‍ക്കുന്നത്. അതോടൊപ്പം തന്നെ നടി അഞ്ജലി നായര്‍ നിര്‍മ്മിക്കുന്ന മൈതാനം എന്ന ചിത്രത്തിലും ബിനീഷിന് അവസരം വാഗ്ദാനം ചെയ്തിട്ടുണ്ട് .