'വെട്ടിയിട്ട വാഴത്തണ്ട്' അദ്ദേഹത്തിന്റെ സജഷൻ; സ്വയം ട്രോളാൻ അദ്ദേഹത്തെപ്പോലൊരു നടൻ തയ്യാറാകുന്നത് വലിയ കാര്യം : ബിനു പപ്പു

തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ‘തുടരും’. സിനിമയിൽ ആരാധകരെ പൊട്ടിചിരിപ്പിച്ചു മോഹൻലാലിന്റെ നിരവധി സെൽഫ് ട്രോളുകളും ചിത്രത്തിൽ ഉണ്ടായിരുന്നു. ചിത്രത്തിലെ വെട്ടിയിട്ട വാഴത്തണ്ട് പോലെയെന്ന ഡയലോഗ് മോഹൻലാൽ തന്നെ സജസ്റ്റ് ചെയ്തതാണെന്ന് പറയുകയാണ് നടനും സിനിമയുടെ കോ ഡയറക്ടറുമായ ബിനു പപ്പു.

‘പടത്തിൽ ശോഭന മാമിനെക്കൊണ്ട് കഞ്ഞി എടുക്കട്ടേ എന്ന് ചോദിപ്പിച്ചത് തരുണിന്റെ ഐഡിയ ആയിരുന്നു. ഒരു ട്രോൾ പോലെയാകുമല്ലോ എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലാൽ സാർ ഇത് എങ്ങനെ എടുക്കുമെന്ന ടെൻഷൻ ഉണ്ടായിരുന്നു. സ്ക്രിപ്റ്റ് വായിച്ചപ്പോൾ ആഹാ ഇത് കൊള്ളാമല്ലോ എന്നാണ് ലാലേട്ടൻ പറഞ്ഞത്. കുഴപ്പമില്ലെന്ന് കണ്ടപ്പോൾ എനിക്കും തരുണിനും ആശ്വാസമായി.

അപ്പോഴാണ് ലാലേട്ടൻ മോനെ നമ്മുക്ക് ആ ‘വെട്ടിയിട്ട വാഴത്തണ്ട്’ ഡയലോഗ് കൂടെ ചേർത്താലോ? ഈ ക്യാരക്ടർ കിടക്കുകയല്ലേ.. നന്നായിരിക്കും എന്ന് പറഞ്ഞത്. ഞങ്ങൾ അത് തീരെ പ്രതീക്ഷിച്ചില്ല. സംഗതി പുള്ളി സ്വയം ട്രോളുകയാണ്. അതിൽ ഫൺ ഉള്ളതു കൊണ്ടാണ് അങ്ങനെ ചെയ്തത്. സ്വയം ട്രോളാൻ അദ്ദേഹത്തെപ്പോലൊരു നടൻ തയ്യാറാകുന്നത് വലിയ കാര്യമാണ്’ എന്നും ബിനു പപ്പു പറഞ്ഞു.

ഫാമിലി ഡ്രാമ വിഭാഗത്തിൽപ്പെടുന്ന തുടരും തരുൺ മൂർത്തിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. മോഹൻലാൽ-ശോഭന കൂട്ടുകെട്ട് ഒരിടവേളയ്ക്ക് ശേഷം ഒന്നിച്ച ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് തുടരും സിനിമയ്ക്ക്. കേരളത്തിൽ എല്ലായിടത്തും മികച്ച പ്രതികരണമാണ്‌ ആദ്യ ദിനം സിനിമയ്ക്ക് ലഭിച്ചത്.

Read more