ശല്യക്കാരായ ചിലരെ എന്റര്‍ടെയ്ന്‍ ചെയ്യാത്തതു കൊണ്ടാകാം എന്നെ കുറിച്ച് ഇങ്ങനെ പറഞ്ഞുണ്ടാക്കുന്നത്; അന്ന് മമ്മൂട്ടി പറഞ്ഞതിനെ കുറിച്ച് ബിപിന്‍ ചന്ദ്രന്‍

മുഖത്തെ ഗൗരവം ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുമ്പോള്‍ തന്റെ മുഖംമൂടിയാണെന്ന് മമ്മൂട്ടി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ ഗൗരവം കാരണം മമ്മൂട്ടി ജാഡയാണെന്ന് പറയുന്നവരും ഒരുപാടുണ്ട്. ഇതുമൂലം സിനിമാമേഖലയിലെ കടുപ്പക്കാരന്‍ എന്ന വിശേഷണവും പലപ്പോഴും അദ്ദേഹത്തിന് കിട്ടി. ഇപ്പോഴിതാ രചയിതാവും നടനുമായ ബിപിന്‍ ചന്ദ്രന്‍ മനോരമയിലെഴുതിയ ലേഖനത്തില്‍ കടുപ്പക്കാരന്‍ ലേബലിനോടുള്ള മമ്മൂട്ടിയുടെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് .

അദ്ദേഹത്തിന്റെ അഭിമുഖം എടുക്കാന്‍ ചെന്ന അനുഭവമാണ് ബിപിന്‍ പങ്കുവെച്ചത്. സ്‌നേഹമുള്ള സിംഹം എന്നു വിശേഷിപ്പിക്കുന്നതിനോട് മമ്മൂട്ടി യോജിക്കുമോ?എന്ന ചോദ്യത്തിന് സ്‌നേഹമുണ്ട്. സിംഹമല്ല. ഞാന്‍ അങ്ങനെ ആരെയും കടിക്കുകയോ ആക്രമിക്കുകയോ ഒന്നും ചെയ്യാറില്ലല്ലോ.എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.

എന്നാലും ഒരു കടുപ്പക്കാരന്‍ ഇമേജുണ്ട് എന്നായി ബിപിന്‍ പക്ഷേ അതിന് മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ. അത് ഞാനുണ്ടാക്കിയതല്ല. ആളുകള് പറഞ്ഞുണ്ടാക്കുന്നതാകാം. പിന്നെ തീര്‍ത്തും അനാവശ്യമായ കാര്യങ്ങള്‍ക്കു വരുന്ന ചില വ്യക്തികളെയും ഒരു കാര്യവുമില്ലാതെ ശല്യക്കാരാകുന്ന ചിലയാള്‍ക്കാരെയും നമ്മളധികം എന്റര്‍ടെയ്ന്‍ ചെയ്യാത്തതു കൊണ്ടുമാകാം.

Read more

എന്റെ കാര്യങ്ങള്‍ ഞാന്‍ ഭംഗിയായി നടത്തിക്കൊണ്ടു പോകുന്നില്ലേ. ഇത്രയും കാലമിങ്ങനെ ജീവിച്ചില്ലേ? ഇത്രയധികം ആള്‍ക്കാര്‍ക്കെന്നെ ഇഷ്ടമല്ലേ? ഞാന്‍ സിംഹവും പുലിയുമൊക്കെയായിരുന്നെങ്കില്‍ ആളുകളെന്നെ ഇഷ്ടപ്പെടുമോ? ‘ബിപിന്‍ വ്യക്തമാക്കി.