കണ്ടില്ലേ, എപ്പോ കണ്ടാലും ഭയങ്കര സ്‌നേഹമാണ്..; അപര്‍ണ മുരളിക്ക് ജന്മദിനാശംസകളുമായി താരങ്ങളും ആരാധകരും

മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയായി മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് അപര്‍ണ ബാലമുരളി. ഇന്ന് 25ാം ജന്മദിനം ആഘോഷിക്കുന്ന താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് സിനിമാപ്രവര്‍ത്തകരും ആരാധകരും.

“”കണ്ടില്ലേ? എപ്പോ കണ്ടാലും ഭയങ്കര സ്‌നേഹമാണ്! മികച്ച നടിക്കും, അടുത്ത സുഹൃത്തിനും, മികച്ച മനുഷ്യസ്ത്രീയുമായ അപര്‍ണയ്ക്ക് ജന്മദിനാശംസകള്‍”” എന്നാണ് താരത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൃഷ്ണ ശങ്കര്‍ കുറിച്ചിരിക്കുന്നത്.

https://www.facebook.com/KrishnaSankar.S.V/posts/3328286577207642

“”ജന്മദിനാശംസകള്‍ അപ്പൂസ്.. പാര്‍ട്ടി എവിടെ?”” എന്നാണ് അപര്‍ണയുടെ ചിത്രം പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഷൈന്‍ ടോം ചാക്കോ അടക്കമുള്ള താരങ്ങളും അപര്‍ണയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്.

https://www.facebook.com/KunchackoBoban/posts/1738850389600758

സൂര്യ ചിത്രം സൂരരൈ പോട്രു ആണ് അപര്‍ണയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രം. ആമസോണ്‍ പ്രൈം ഒടിടി പ്ലാറ്റ്‌ഫോമില്‍ ഒക്ടോബര്‍ 30-ന് ചിത്രം റിലീസ് ചെയ്യും. സണ്‍ഡേ ഹോളിഡേ, കാമുകി, ബിടെക്, മിസ്റ്റര്‍ ആന്‍ഡ് മിസിസ് റൗഡി തുടങ്ങിയവയാണ് അപര്‍ണയുടെ ശ്രദ്ധേയമായ സിനിമകള്‍.

Read more

https://www.facebook.com/ShineTomOfficial/posts/2765316287078849