മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറിന്റെ 42ാം ജന്മദിനം ആഘോഷമാക്കി സിനിമാതാരങ്ങളും ആരാധകരും. പ്രിയദര്‍ശിനിക്ക് ജന്മദിനാശംസകള്‍ എന്നാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. എന്റേത് എന്ന ക്യാപ്ഷനോടെയാണ് മഞ്ജുവിന് ഗീതു മോഹന്‍ദാസ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
“” പ്രിയപ്പെട്ട മഞ്ജുവിന് ജന്മദിനാശംസകള്‍ സ്‌കൂള്‍ കാലം തൊട്ടിന്നു വരെ മറ്റൊന്നിനും മാറ്റാന്‍ കഴിയാത്ത ഈ നല്ല സൗഹൃദത്തിന്…. സ്‌നേഹം നിറഞ്ഞ ആ നല്ല ഹൃദയത്തിന്… എന്നും നന്മകള്‍ മാത്രം ഉണ്ടാകട്ടെ! ഉയരങ്ങളില്‍ നിന്നുയരങ്ങളിലേക്ക് പോകുമ്പോഴും കൂടെയുള്ളവരെ എന്നും തന്നോട് ചേര്‍ത്ത് പിടിക്കുന്ന നന്മ തന്നെയാണ് എനിക്ക് മഞ്ജു! നിറഞ്ഞ സ്നേഹം”” എന്നാണ് വിധു പ്രതാപിന്റെ കുറിപ്പ്.
https://www.facebook.com/PrithvirajSukumaran/posts/3266250873429954
പദ്മിനിക്ക് ജന്മദിനാശംസകള്‍ എന്നാണ് റിമ കല്ലിങ്കല്‍ കുറിച്ചിരിക്കുന്നത്. അനശ്വര രാജന്‍, നിവിന്‍ പോളി, പൂര്‍ണിമ ഇന്ദ്രജിത്ത്, സണ്ണി വെയ്ന്‍, ഉണ്ണി മുകുന്ദന്‍, തുടങ്ങിയ താരങ്ങളും മഞ്ജുവിന് ആശംസകള്‍ അറിയിച്ച് എത്തിയിട്ടുണ്ട്.
https://www.facebook.com/VidhuPrathapSinger/posts/3103356859792276
സല്ലാപത്തിലെ രാധ, ആറാം തമ്പുരാനിലെ ഉണ്ണിമായ, കന്മദത്തിലെ ഭാനു, പ്രണയവര്‍ണങ്ങളിലെ ആരതി, സമ്മര്‍ ഇന്‍ ബത്ലഹേമിലെ അഭിരാമി, പത്രത്തിലെ ദേവിക ശേഖര്‍, ആമി, ദയ, സൈറാ ബാനു എന്നിങ്ങനെ അനേകം കഥാപാത്രങ്ങളാണ് മഞ്ജു വാര്യര്‍ അനശ്വരമാക്കിയത്. 17ാം വയസില്‍ സിനിമയിലെത്തിയ മഞ്ജു വിവാഹത്തോടെ മാറി നില്‍ക്കുകയായിരുന്നു.
എന്നാല്‍ 2014ലെ താരത്തിന്റെ തിരിച്ചുവരവ് ആരാധകര്‍ ആഘോഷമാക്കി. മമ്മൂട്ടിക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന ദ പ്രീസ്റ്റ്, ചതുര്‍മുഖം, ലളിതം സുന്ദരം, ജാക്ക് ആന്‍ഡ് ജില്‍, പടവെട്ട് അങ്ങനെ നിരവധി ചിത്രങ്ങള്‍ക്കായാണ് ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
https://www.facebook.com/RimaKallingalOfficial/posts/3200755783372969
https://www.facebook.com/IamUnniMukundan/posts/3420641491344903