ഇത് കണ്ണൂർ സെൻട്രൽ ജയിലിൽ സൗജ്യന്യമായി പ്രദർശിപ്പിക്കണം, കണ്ണൂരിലെ പഴയ സഖാക്കൾ പറഞ്ഞിട്ടാണ് സിനിമ കണ്ടത്: എ.പി അബ്ദുള്ളക്കുട്ടി

സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ സിനിമകൾക്ക് ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത സിനിമയായിരുന്നു ചാവേർ. ജോയ് മാത്യു തിരക്കഥയെഴുതിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ആന്റണി വർഗീസും അർജുൻ അശോകനുമാണ് പ്രധാന വേഷത്തിലെത്തിയത്.

തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. നിരവധി പേർ ചിത്രത്തെ പ്രശംസിച്ചും വിമർശിച്ചും രംഗത്തു വന്നിരുന്നു. ഇപ്പോഴിതാ ചാവേർ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബി. ജെ. പി ദേശീയ ഉപാധ്യക്ഷൻ എ. പി അബ്ദുള്ളക്കുട്ടി.

കണ്ണൂരിലെ അക്രമരാഷ്ട്രീയത്തെ പ്രമേയമാക്കി നിരവധി സിനിമകൾ മുൻപും കണ്ടിട്ടുണ്ട് എന്നാൽ അതിന്റെ ഭീകരത കൃത്യമായി ആവിഷ്ക്കരിച്ച മറ്റൊരു സിനിമ ഇല്ലെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത്.

ഈ സിനിമ കണ്ണൂർ സെൻട്രൽ ജയിലിൽ സൗജ്യന്യമായി പ്രദർശിപ്പിക്കണമെന്ന് അപേക്ഷയുണ്ട്. അങ്ങനെ ചെയ്താൽ അന്തേവാസികളിൽ ചിലർ പൊട്ടിത്തെറിക്കുമെന്നും ചിലപ്പോൾ പല അപ്രിയ സത്യങ്ങളും ലോകം കേൾക്കുന്ന തരത്തിൽ വിളിച്ചു പറയുമെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടുന്നു.

സംഗീത, ജോയ് മാത്യു, ദീപക്, ആനന്ദ് ബാൽ,മനോജ് കെ. യു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കാഥാപാത്രങ്ങൾ. ജസ്റ്റിൻ വർഗീസാണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്. ജിന്റോ ജോർജാണ് ഛായാഗ്രഹണം. ജിയോ എബ്രഹാമും വേണു കുന്നപ്പിള്ളിയുമാണ് ചിത്രത്തിന്റെ നിർമ്മാണം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ