'ഹിന്ദുവോ മുസ്ലിമോ എന്ന് നോക്കില്ല എല്ലാവരേയും സഹായിക്കും, ആ പണം കൊടുത്തത് മുനവ്വറലി തങ്ങള്‍ ആണ്'; തമിഴ് സിനിമയിലെ രംഗം കേരളത്തില്‍ വൈറല്‍

തമിഴ് സിനിമ ബ്ലഡ് മണി കേരളത്തില്‍ തരംഗമാകുന്നു. യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങളേയും പിതാവും മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന മുഹമ്മദലി ശിഹാബ് തങ്ങളേയും പ്രതിപാദിക്കുന്ന രംഗമാണ് യൂത്ത് ലീഗിന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

കുവൈറ്റ് ജയിലില്‍ വധശിക്ഷ കാത്ത് കിടന്നിരുന്ന തമിഴ്നാട് സ്വദേശിയെ നഷ്ടപരിഹാരം നല്‍കി രക്ഷിക്കുന്നതും അതിനായി ഒരു മാധ്യമ പ്രവര്‍ത്തക നടത്തുന്ന ശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. യഥാര്‍ത്ഥസംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിലെ ഒരു രംഗത്തിലാണ് മുനവ്വറലി തങ്ങളേയും ശിഹാബ് തങ്ങളേയും പരാമര്‍ശിക്കുന്നത്.

അത്തിമുത്തുവിന്റെ കുടുംബം 30 ലക്ഷം രൂപയും നല്‍കണമായിരുന്നു. എന്നാല്‍ അഞ്ച് ലക്ഷം രൂപ മാത്രമായിരുന്നു അത്തിമുത്തുവിന്റെ ഭാര്യ മാലതിയ്ക്ക് സംഘടിപ്പിക്കാനായിരുന്നത്. ഇതോടെയാണ് മാലതി സഹായം അഭ്യര്‍ത്ഥിച്ച് പാണക്കാട്ടേക്ക് എത്തുന്നത്.

മുനവ്വറലി ശിഹാബ് തങ്ങള്‍ ഇടപെട്ടാണ് 25 ലക്ഷം രൂപ സമാഹരിച്ചത്. മുനവ്വറലി വീട്ടിലെത്തിയാണ് കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് തുക കൈമാറിയത്. അത്തിമുത്തുവിന്റെ കുടുംബത്തിന്റെ നിസ്സഹായാവസ്ഥ പുറത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകയുടെ വേഷം ചെയ്യുന്ന പ്രിയ ഭവാനി ശങ്കര്‍ ഒരു ഓഫീസിലേക്കെത്തുകയും ഇക്കാര്യം അന്വേഷിക്കുകയും ചെയ്യുന്നതാണ് രംഗം.

2017ല്‍ ആയിരുന്നു മാലതിയ്ക്കും കുടുംബത്തിനും മുനവ്വറലി തങ്ങളുടെ നേതൃത്വത്തില്‍ പണം സമാഹരിച്ച് കൊടുത്തത്. ഇതിന് പിന്നാലെ അത്തിമുത്തു ജയില്‍ മോചിതനാകുകയായിരുന്നു. സീ5ല്‍ പുറത്തിറങ്ങിയ ചിത്രം കെ.എം സര്‍ജുന്‍ ആണ് സംവിധാനം ചെയ്തത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു