ഹണി റോസിനെ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത്..; പൊതുവേദിയില്‍ ബോബി ചെമ്മണ്ണൂര്‍ പറഞ്ഞത് വിവാദമാകുന്നു, പ്രതിഷേധം

നടി ഹണി റോസിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ബോബി ചെമ്മണ്ണൂരിനെതിരെ കടുത്ത പ്രതിഷേധം. ബോബി ചെമ്മണ്ണൂരിന്റെ അതിഥിയായി ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഹണി റോസ്. പരിപാടിയുടെ ഭാഗമായി ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറിയും താരം സന്ദര്‍ശിച്ചിരുന്നു.

പൊതുവേദിയില്‍ വച്ചും ജ്വല്ലറിയില്‍ വച്ചും ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ വാക്കുകളാണ് വിവാദമായത്. ജ്വല്ലറിയില്‍ വച്ച് ഒരു നെക്ലേസ് നടിയുടെ കഴുത്തില്‍ അണിയച്ചതിന് ശേഷം ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെ ഒന്ന് കറക്കുന്നത് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം.

‘നേരെ നിന്നാല്‍ മാലയുടെ മുന്‍ഭാഗമെ കാണൂ. മാലയുടെ പിന്‍ഭാഗം കാണാന്‍ വേണ്ടിയാണ് കറക്കിയത്’ എന്നായിരുന്നു ബോബി ചെമ്മണ്ണൂര്‍ അതെക്കുറിച്ച് പറഞ്ഞത്. കൂടാതെ ഹണി റോസിനെ കാണുമ്പോള്‍ പുരാണത്തിലെ കുന്തി ദേവി എന്ന കഥാപാത്രത്തെ ഓര്‍മ്മ വരുമെന്നും പൊതുവേദിയില്‍ വച്ച് ബോബി ചെമ്മണ്ണൂര്‍ പറയുന്നുണ്ട്.

ഈ രണ്ടു പരാമര്‍ശങ്ങളും വലിയ വിവാദത്തിനും പ്രതിഷേധത്തിനുമാണ് വഴി വച്ചിരിക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ വാക്കുകള്‍ അതിരു കടന്നെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണെന്നാണ് വിമര്‍ശനം. അശ്ലീലച്ചുവയുള്ള ഈ പരാമര്‍ശം ഒരാളും പൊതുസ്ഥലത്തു പറയരുതാത്തതാണെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ബോബി ചെമ്മണ്ണൂരിനെതിരെ ഹണി പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ മോശം കമന്റ് ഇടുന്നവരെ കുറിച്ച് പറയാന്‍ നൂറ് നാവാണല്ലോ, ഇത്രയും ആളുകള്‍ക്ക് മുന്നില്‍ വച്ച് ഒരു കോടീശ്വരന്‍ പറഞ്ഞപ്പോള്‍ ചിരി മാത്രമേയുള്ളു എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

Latest Stories

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?