Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

കായംകുളം കൊച്ചുണ്ണിയ്ക്ക് ശേഷം ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്ന പുതിയചിത്രം

, 7:00 pm

കായംകുളം കൊച്ചുണ്ണിക്ക് ശേഷം ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്ന പുതിയ ചിത്രം അണിയറയിലൊരുങ്ങുന്നു. പഴയകാല സൂപ്പര്‍ഹിറ്റ് സിനിമകളുടെ നിര്‍മ്മാതാക്കള്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ഷെബിന്‍ ബെന്‍സണ്‍, മനോജ് കെ ജയന്‍, ആശാ ശരത് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. കെ കെ രാജീവാണ് സംവിധായകന്‍. ഒരു ഒന്നൊന്നരപ്രണയം , മധുരചൂരല്‍ എന്നിവയാണ് ഷെബിന്റെ മറ്റു ചിത്രങ്ങള്‍.

പ്രേം പ്രകാശിന്റെ പ്രകാശ് മൂവി ടോണ്‍, ജൂബിലി ഫിലിമ്‌സിന്റെ ജോയ് തോമസ്, മാരുതി പിക്ചേഴ്സിന്റെ തൊമ്മിക്കുഞ്, നന്ദിയാട്ട് ഫിലിമ്‌സിന്റെ സജി നന്ദിയാട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സംഗീതം ഒരുക്കുന്നത് ഔസേപ്പച്ചനാണ്. ഒരു യഥാര്‍ഥ സംഭവത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രമാണിത്.

Advertisement