കറുത്ത ശരീരമുള്ളവന് രോമവളര്‍ച്ചയും വലുപ്പവും കൂടുതലാണെങ്കില്‍ മലയാളിയ്ക്ക് ‘കരടി’; ചെമ്പന്‍ വിനോദിന് എതിരെ അധിക്ഷേപ കമന്റുകളിൽ വിമർശനം

നടന്‍ ചെമ്പന്‍ വിനോദ് ജോസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് ധാരാളം  ആക്ഷേപ കമന്റുകള്‍ വന്നിരുന്നു. നടനെ ശാരീരികമായി അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നൂ ഈ കമന്റുകളെല്ലാം ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ  പ്രതിഷേധം ശക്തമാകുന്നു.

ഒരാളെ ശാരീരികമായി അപമാനിക്കാവുന്നതിന്റെ അങ്ങേയറ്റമാണ് ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകളില്‍ തൊണ്ണൂറ് ശതമാനവുമെന്ന് ഒരു പോസ്റ്റില്‍ പറയുന്നു. ഒരാളുടെ രോമവും നിറവും നോക്കി നടക്കുന്ന ‘മലയാളി അത്ര പൊളി’യല്ലെന്നും സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ പറയുന്നു.

കറുത്ത ശരീരമുള്ളവന് രോമവളര്‍ച്ചയും വലുപ്പവും കൂടുതലാണെങ്കില്‍ മലയാളിയ്ക്ക് ‘കരടി’, മുടിയും താടിയും വളര്‍ത്തിയാല്‍ ‘കാട്ടാളന്‍’ ഒക്കെയാണല്ലോ.

Read more

ഇതൊക്കെ വിളിച്ചിട്ട് ‘അയ്യോ എനിക്കങ്ങനെ കറുപ്പ് വെളുപ്പ് എന്നൊന്നുമില്ലേ’ എന്ന് ഇതേ മലയാളികള്‍ തന്നെ പറയുമെന്ന് നടന് പിന്തുണയുമായെത്തിയ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.