Connect with us

BOLLYWOOD

‘പദ്മാവതി’; ദീപികയ്ക്ക് വേണ്ടി ഒപ്പു ശേഖരണത്തിന് ബോളിവുഡ് താരങ്ങൾ; ഒപ്പിടാൻ തയാറല്ലെന്ന് കങ്കണ റണാവത്

, 6:59 pm

പദ്മാവതി സിനിമയുമായി ബന്ധപ്പെട്ട് വിവാദ നായികയായി തുടരുന്ന ബോളിവുഡ് താരം ദീപിക പദുക്കോണിന് പിന്തുണയുമായി താരങ്ങൾ. പദ്മാവതിയുടെ വിവാദങ്ങൾ ആളിക്കത്തുമ്പോൾ വധ ഭീഷണി നേരിടുന്ന ദീപികയ്ക്ക് പിന്തുണയുമായാണ് ബോളിവുഡ് താരങ്ങൾ ഒരുമിച്ച് ഒരു ഒപ്പുശേഖരണത്തിനായി രംഗത്തു വന്നത്. ബോളിവുഡ് താരങ്ങൾ എല്ലാം ചേർന്ന് സർക്കാരിന് നിവേദനം സമർപ്പിക്കുകയായിരുന്നു ലക്ഷ്യം.

ഇതിനുവേണ്ടി ഒപ്പുശേഖരണത്തിനായി സമീപിച്ച ശബാന ആസ്മിയോട് ഒപ്പിടാൻ തയാറല്ലെന്ന് നടി കങ്കണ റണാവത് അറിയിക്കുകയായിരുന്നു. കങ്കണയുടെ ഈ നിലപാട് ബോളിവുഡ് മേഖലയെ ഒന്നടങ്കം ഞെട്ടിച്ചു. ഒപ്പിടാൻ നടി ശബാന ആസ്മി നിർബന്ധിച്ചെങ്കിലും കങ്കണ വഴങ്ങാൻ കൂട്ടാക്കിയില്ല. അടുത്തിടെയായി ദീപികയുമായി അത്ര സ്വരച്ചേർച്ചയിലല്ല കങ്കണ റണാവത്ത്.

2014 ല്‍ ഇറങ്ങിയ ’ഹാപ്പി ന്യൂഇയറി’ലെ അഭിനയത്തിന് ലഭിച്ച പുരസ്‌കാരം ദീപിക കങ്കണയ്ക്ക് സമര്‍പ്പിച്ചിരുന്നു. എന്നാൽ ‘ക്യൂനി’ലെ തന്റെ പ്രകടനത്തെ നേരിട്ടു വിളിച്ച് അഭിനന്ദിക്കുന്നതിന് പകരം പരസ്യമായി സംസാരിച്ചത് മോശമായിപ്പോയെന്നും കങ്കണ തുറന്നടിച്ചിരുന്നു. കൂടാതെ ഒരു അഭിമുഖത്തില്‍ താനും ദീപികയും നല്ല സുഹൃത്തുക്കളല്ല എന്നും കങ്കണ വ്യക്തമാക്കിയിരുന്നു. ഹൃത്വിക് റോഷൻ പ്രശ്നത്തിലും ദീപിക തന്റെ പക്ഷത്ത് നില്‍ക്കാത്തതിൽ കങ്കണയ്ക്ക് നീരസമുണ്ടായിരുന്നു.

ഇതൊക്കെയാണ് നിവേദനത്തിൽ ഒപ്പിടാൻ താരം തയ്യാറാവാതിരുന്നതിന്റെ കാരണം എന്നാണ് കങ്കണയോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പദ്മാവതി വിവാദ നായിക ദീപിക ദിനംപ്രതി ഓരോ വിവാദങ്ങളിൽ പെടുന്നത് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയ്ക്ക് കടുത്ത വിഷമം സൃഷ്ട്ടിക്കുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

We The People

Don’t Miss

NATIONAL5 hours ago

ചുംബന സമരമല്ല ! ഇത് മത്സരം; ഝാര്‍ഖണ്ഡില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ചുംബന മത്സരം വീഡിയോ കാണാം…

ചുംബന സമരമല്ല ഇത് ചുംബന മത്സരം, വ്യത്യസ്ത ആശയവുമായി മത്സരം നടത്തി എംഎൽഎ. വിവാഹമോചനങ്ങള്‍ പെരുകുന്ന സാഹചര്യത്തിൽ ഝാര്‍ഖണ്ഡില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ദമ്പതികള്‍ക്കായി ചുംബന മത്സരം സംഘടിപ്പിച്ചു....

WORLD5 hours ago

ന്യൂയോർക്കിലെ മാൻഹട്ടനു സമീപം ബസ് ടെർമിനലിൽ സ്ഫോടനം; ചാവേറെന്നു സംശയം

ന്യൂയോർക്കിലെ മാൻഹട്ടനു സമീപം തിരക്കേറിയ ബസ് ടെർമിനലിൽ സ്ഫോടനം. ഏറെ തിരക്കുള്ള ടൈംസ് സ്ക്വയറിലെ പോർട് അതോറിറ്റി ബസ് ടെർമിനലിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തെ തുടർന്ന് സ്ഥലത്തുനിന്നും ജനങ്ങളെ...

KERALA5 hours ago

മൂന്നു വര്‍ഷം പൊലീസിനെ വട്ടംകറക്കിയ ആട് ആന്റണിയെ പൊലീസ് എങ്ങനെ കുടുക്കി? വര്‍ഷങ്ങള്‍ക്ക് ശേഷം എസ്പിയുടെ വെളിപ്പെടുത്തല്‍

മൂന്ന് വർഷക്കാലം കേരള പൊലീസിനെ വട്ടംകറക്കിയ ആളാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആട് ആന്റണി എന്നറിയപ്പെടുന്ന ആന്റണി വർഗീസ്. എന്നാൽ സ്വന്തമായി മൊബൈൽ ഫോൺ പോലും...

NATIONAL8 hours ago

മോഡിയുടെ പാക്കിസ്ഥാന്‍ ഇടപെടല്‍ ആരോപണം തോല്‍വി ഭയം കൊണ്ടെന്ന് മന്‍മോഹന്‍ സിങ്

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാക് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന പ്രധാനമന്ത്രിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ...

WORLD8 hours ago

സെൽഫി എടുക്കുന്നതിനിടെ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി ഓസ്‌ട്രേലിയയിൽ കടലിൽ വീണു മരിച്ചു

സ്കൂ​ൾ ഗെ​യിം​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഓ​സ്ട്രേ​ലി​യ​യി​ലെ​ത്തി​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​നി ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു. ഡ​ൽ​ഹി​യി​ൽ​ നി​ന്നു​ള്ള നി​തി​ഷ(15)​ എന്ന വി​ദ്യാ​ർ​ഥി​നിയാ​ണു മ​രി​ച്ച​ത്. ഗെ​യിം​സ് അ​വ​സാ​നി​ച്ച​ശേ​ഷം ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ഗ്ലെ​നെ​ൽ​ഗ് ഹോ​ൾ​ഡ്ഫാ​സ്റ്റ്...

SPORTS NEWS8 hours ago

അഭ്യൂഹങ്ങൾക്ക് വിരാമം; കോഹ്‌ലിക്ക് പ്രണയസാഫല്യം, വിരാട്ടും അനുഷ്‌കയും വിവാഹിതരായി

ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന താരവിവാഹം കഴിഞ്ഞു. ഊഹാപോഹങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയും ബോളിവുഡ് നടി അനുഷ്‌ക ശര്‍മയും വിവാഹിതരായി. ഇറ്റലിയിലെ മിലാനില്‍ വച്ചാണ്...

NATIONAL9 hours ago

മോഡിയുടെ ഡിജിറ്റല്‍ ഇന്ത്യ പാളുന്നു; ഇന്റര്‍നെറ്റ് സ്പീഡില്‍ ഇന്ത്യയുടെ സ്ഥാനം നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നില്‍

രാജ്യത്ത് ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മോഡി സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഡിജിറ്റല്‍ ഇന്ത്യ പദ്ധതി പാളുന്നു. ലോകത്തിലാകമാനമുള്ള കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വേഗതയില്‍ ഇന്ത്യ 109-ാം സ്ഥാനത്താണ്....

FOOTBALL9 hours ago

ചാമ്പ്യന്‍സ് ലീഗില്‍ തീപാറും; റയലിന് എതിരാളി പി.എസ്.ജി ,ബാഴ്‌സ ചെല്‍സിക്കെതിരെ

ചാമ്പ്യന്‍സ് ലീഗ് മത്സരത്തിന്റെ പ്രീ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് ഫ്രഞ്ച് ചാമ്പ്യന്‍മാരായ പി.എസ്.ജിയെയാണ് നേരിടുക.ഇതോടെ റൊണാള്ഡോ-നെയ്മര്‍ പോരാട്ടത്തിന് വേദിയാവുകയാണ് ലീഗ്. സ്പാനിഷ്...

AUTOMOBILE9 hours ago

എസ്‌യുവി നിരയിലെ വേഗരാജാവ് ലാംബോഗിനി ഉറൂസ് ഇന്ത്യയിലേക്ക്!

ഇറ്റാലിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ലാംബോഗിനി ഇരുപത്തിയഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കാഴ്ചവച്ച പുതിയ ഉറൂസ് എസ്‌യുവി ഇന്ത്യയില്‍ എത്തുന്നതായി റിപ്പോര്‍ട്ട്. ലോകത്തിലെ എസ്‌യുവി നിരയിലെ ഏറ്റവും വേഗതയുള്ള...

FILM NEWS10 hours ago

കായംകുളം കൊച്ചുണ്ണിയായി നിവിന്‍; ചിത്രങ്ങള്‍‌ കാണാം

പാവപ്പെട്ടവന്റെ പ്രിയപ്പെട്ട കള്ളനായ കായംകുളം കൊച്ചുണ്ണിയായി നിവിന്‍ പോളി എത്തുന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്. നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന...

Advertisement