എന്റെ കൈയ്യിലുള്ളത് പാഡാണ്, അതില്‍ ലജ്ജിക്കാനെന്തിരിക്കുന്നു, ആര്‍ത്തവം സ്വഭാവികമല്ലേ? പാഡ് മാന്‍ ചലഞ്ച് ഏറ്റെടുത്ത് ബോളിവുഡ്

ഇന്ത്യയുടെ പാഡ്മാന്‍ അരുണാചലം മുരുകാനന്ദ് മുന്നോട്ടുവെച്ച പാഡ്മാന്‍ ചലഞ്ച് ഇപ്പോള്‍ ബോളിവുഡ് ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്. ഒരു പാഡാണ് എന്റെ കൈയ്യില്‍ , അതില്‍ ലജ്ജിക്കേണ്ടതായി ഒന്നും തന്നെയില്ല . പാഡും കൈയ്യിലേന്തി ഈ സന്ദേശം എല്ലാവരിലേയ്ക്കൂ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അതിനു പിന്നാലെ സോനം കപൂര്‍, രാധിക ആപ്‌തേ എന്നിവര്‍ ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നു. ഇപ്പോഴിതാ ഈ പാഡ്മാന്‍ ചലഞ്ച് ബോഡിവുഡിന്റെ മിസ്റ്റര്‍ പെര്‍ഫെക്ട് ആമിര്‍ വരെ ഏറ്റെടുത്തു.