യോനി പരാമര്‍ശം വിവാദത്തില്‍; സ്വരഭാസ്കറിനെതിരെ ബോളിവുഡ് താരങ്ങള്‍

സഞ്ജയ് ലീല ബന്‍സാലിയുടെ മാസ്റ്റര്‍പീസ് ചിത്രം പത്മാവതിനെ വിമര്‍ശിച്ച സ്വരാ ഭാസ്‌ക്കറിനെതിരെ ബോളിവുഡ് താരങ്ങള്‍. രോഹിത് ഷെട്ടി, ഇംതിയാസ് അലി, സുനില്‍ഷെട്ടി, ആയുഷ്മാന്‍ ഖുറാന, ദിവ്യ ദത്ത എന്നിവരാണ് രംഗത്തെത്തിയത്.

സിനിമ കണ്ടതിന് ശേഷം താനൊരു യോനിയായി ചുരുങ്ങിയതായി തോന്നിയെന്ന് സ്വര ദ് വയറില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് താരങ്ങള്‍  മറുപടിയുമായി രംഗത്ത് വന്നത്. സംവിധായകന് അവരുടേതായ കാഴ്ചപ്പാടുകളുണ്ടെന്നും കല ഒരിക്കലും ഒബ്ജക്റ്റീവ് അല്ല സബ്ജക്റ്റീവ് ആയിരിക്കുമെന്നും ആയുഷ്മാന്‍ ഖുറാന പ്രതികരിച്ചു.

പത്മാവദിനെ  വിജയകരമായി മുന്നേറാന്‍ അനുവദിക്കുവെന്നും പ്രേക്ഷകരെ സിനിമ കാണാനും വിലയിരുത്താന്‍ അനുവദിക്കുവെന്നാണ് രോഹിത് ഷെട്ടി പ്രതികരിച്ചത്. സ്വരയ്ക്ക് അവരുടേതായ കാഴ്ചപ്പാടുണ്ട്. അത് ഞാന്‍ റെസ്‌പെക്റ്റ് ചെയ്യുന്നു. പക്ഷേ എന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. ഞാന്‍ ആ സിനിമ വളരെയധികം ആസ്വദിച്ചു. ദിവ്യ ദത്ത പറഞ്ഞു.

സംസാരിക്കുകയും നടക്കുകയും ചെയ്യുന്ന യോനി മാത്രമല്ല സ്ത്രീ. ശരിയാണ് സ്ത്രീകള്‍ക്ക് യോനിയുണ്ട്, പക്ഷെ അവര്‍ക്ക് അതിലൂമേറെയുമുണ്ട്. യോനിയെ സംരക്ഷിക്കുക, പരിശുദ്ധമാക്കുക തുടങ്ങിയവ മാത്രമല്ല സ്ത്രീയ്ക്ക് അവളുടെ ജീവിതത്തില്‍ ചെയ്യാനുള്ളത്. യോനിക്ക് ആ ബഹുമാനം കിട്ടിയിരുന്നെങ്കില്‍ നല്ലത്, പക്ഷെ നിര്‍ഭാഗ്യവശാല്‍ അത് സംഭവിക്കുന്നില്ല. അവളുടെ അനുവാദമില്ലാതെ ഒരാള്‍ അവളുടെ യോനിയോട് അനാദരവ് കാണിച്ചതിന് അവളെ മരണം കൊണ്ട് ശിക്ഷിക്കേണ്ടതില്ല. യോനിക്ക് പുറത്ത് ജീവിതമുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട ശേഷവും ജീവിതമുണ്ട്’ – തുടങ്ങിയ സ്ത്രീപക്ഷ ചിന്താഗതികളാണ് സ്വര മുന്നോട്ടുവെയ്ക്കുന്നത്.

Read more

പത്മാവത് കണ്ട് ഇറങ്ങിയപ്പോള്‍ എനിക്ക് തോന്നിയത് ഞാനൊരു യോനിയായി മാത്രം ചുരുങ്ങി പോയോ എന്നതാണ്. അതിനാലാണ് യോനിയെക്കുറിച്ച് ഇത്രയധികം എഴുതിയതെന്നും സ്വര പറഞ്ഞു. സതി, ജോഹര്‍ പോലുള്ളവ സാമുഹിക ചരിത്രത്തിന്റെ ഭാഗമാണെന്ന ബോധ്യമുണ്ട്, പക്ഷെ ദുരാചാരങ്ങളെ ഇത്ര മഹത്വവത്ക്കരിക്കേണ്ട കാര്യമില്ല. ഇത്തരം ദുരാചാരങ്ങള്‍ സ്ത്രീക്ക് തുല്യത നിഷേധിക്കുന്നുവെന്ന് മാത്രമല്ല അവളുടെ വ്യക്തിത്വം തന്നെ ഇല്ലാതാക്കുന്നു. സതി, ബലാത്സംഗം എന്നിവ ഒരു മനോനിലയുടെ ഇരുവശങ്ങളാണ്. – സ്വര ബന്‍സാലിയോടായി പറഞ്ഞു. ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും സ്വര ഭാസ്കറിനെ ട്രോളി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.