2017ല്‍ ഏറ്റവും അധികം ടിക്കറ്റുകള്‍ വിറ്റ മലയാളം സിനിമകള്‍; രാമലീല രണ്ടാം സ്ഥാനത്ത്, വില്ലന്‍ ഒമ്പതാം സ്ഥാനത്തും ദ് ഗ്രേറ്റ് ഫാദര്‍ പത്താം സ്ഥാനത്തും

2017 മലയാള സിനിമയില്‍ നിരവധി വിസ്മയങ്ങള്‍ പുറത്തുവന്നു. അവയില്‍ ചിലത് ബോക്‌സ് ഓഫീസില്‍ വാണപ്പോള്‍ ഏറിയ പങ്കും വീണു. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ ഏറ്റവും അധികം ടിക്കറ്റ് വിറ്റ സിനിമകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് മൂവി ബുക്കിംഗ് വെബ്‌സൈറ്റായ ബുക്ക് മൈ ഷോ.

ഏറ്റവും അധികം ടിക്കറ്റുകള്‍ വിറ്റത് ബാഹുബലി രണ്ടാം ഭാഗത്തിന്റെ മലയാളം പതിപ്പിനാണ്. രണ്ടാം സ്ഥാനത്ത് ദിലീപ് ചിത്രമായ രാമലീലയാണ്. മൂന്നാം സ്ഥാനത്താണ് മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ഏറ്റവും അധികം ഇനീഷ്യല്‍ കളക്ഷന്‍ നേടിയെന്ന് അവകാശപ്പെടുന്ന വില്ലന്‍ ഒമ്പതാം സ്ഥാനത്തും മമ്മൂട്ടിയുടെ ദ് ഗ്രേറ്റ് ഫാദര്‍ പത്താം സ്ഥാനത്തുമാണ്.

1 #Baahubali2
2 #Ramaleela
3 #MunthiriVallikal
4 #Ezra
5 #NjandukaludeNattil
6 #TakeOff
7 #Thondimuthal
8 #Parava
9 #Villain
10 #TheGreatFather