'ബോഗയ്ൻവില്ല'യുമായി അമൽ നീരദ്; ഫസ്റ്റ് ലുക്ക് പുറത്ത്

‘ഭീഷ്മപർവ്വ’ത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ‘ബോഗയ്ൻവില്ല’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ.
ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, ഷറഫുദ്ദീൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ജ്യോതിർമയി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. കയ്യിൽ തോക്കേന്തിയ ഫഹദിന്റെയും കുഞ്ചാക്കോ ബോബന്റെയും ജ്യോതിർമയിയുടെയും കഥാപാത്രങ്ങളാണ് നേരത്തെ പുറത്തുവിട്ട പോസ്റ്ററുകളിൽ ഉള്ളത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ഷറഫുദ്ദീന്റെ ക്യാരക്ടർ പോസ്റ്റർ. സൃന്ദ, വീണ നന്ദകുമാർ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

May be an image of 4 people and text

ലാജോ ജോസ് എഴുതിയ ‘റൂത്തിന്റെ ലോകം’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ലാജോ ജോസിന്റെ മറ്റൊരു കഥയാണ് ഇപ്പോൾ സിനിമയാവുന്നത്. ലാജോ ജോസും അമൽ നീരദും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.

അമൽ നീരദ് പ്രൊഡക്ഷൻസും ഉദയ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുഷിൻ ശ്യാം സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

അതേസമയം മലയാളത്തിൽ മാസ് സിനിമകൾക്ക് മറ്റൊരു ഭാഷ്യം നൽകിയ ചിത്രമായിരുന്നു അമൽ നീരദിന്റെ മമ്മൂട്ടി ചിത്രം ‘ബിഗ് ബി’. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് യാതൊരുവിധ അപ്ഡേറ്റുകളും ലഭ്യമായിരുന്നില്ല. അതിനിടെയിലായിരുന്നു ഭീഷ്മപർവ്വം ഒരുങ്ങിയത്. അമൽ നീരദിന്റെ തന്നെ ഏറ്റവും കളക്ഷൻ നേടിയ ചിത്രം കൂടിയായയിരുന്നു ഭീഷ്മപർവ്വം.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?