ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ മിഥുന്‍ മാനുവല്‍ തോമസിന്റെ ജയസൂര്യ ചിത്രം ആട് 2 ബോക്‌സ്ഓഫീസ് വിന്നറായി. 21 ദിവസത്തെ അനൗദ്യോഗിക കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആട് 2, 27 കോടി രൂപ ഓള്‍ ഇന്ത്യ ഗ്രോസ് കളക്ഷന്‍ നേടിയെന്നാണ് അറിയാന്‍ കഴിയുന്നത്.
ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിടുമെന്ന് നിര്‍മ്മാതാവ് വിജയ് ബാബു പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവന്നിട്ടില്ല.
21 ദിവസങ്ങള്‍ കൊണ്ട് 11,000 ത്തില്‍ അധികം ഷോകള്‍ കളിച്ച ആട് ഇപ്പോഴും നൂറില്‍ അധികം സ്‌ക്രീനുകളില്‍ കളിക്കുന്നുണ്ട്. നാലാം ആഴ്ച്ചയിലും പ്രതിദിനം 350 ഷോകളാണ് ആട് 2വിനുള്ളത്.
സൂര്യയുടെ താനാ സേര്‍ന്ത കൂട്ടം, വിക്രത്തിന്റെ സ്‌കെച്ച് തുടങ്ങിയ വമ്പന്‍ സിനിമകള്‍ വന്നെങ്കിലും ഈ ആഴ്ച്ചയിലെയും ഗ്രോസ് കളക്ഷനില്‍ രണ്ടാമതുണ്ട് ആട് 2. ടിഎസ്‌കെയ്ക്ക് പിന്നിലാണ് ആട് 2 വിന്റെ കളക്ഷന്‍. കേരളത്തില്‍നിന്ന് മാത്രം 23.5 കോടി രൂപ ആട് 2 കളക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ജയസൂര്യ നായകനായി (സോളോ) ഏറ്റവും അധികം കളക്ഷന്‍ നേടുന്ന ചിത്രം കൂടിയായി ആട് മാറിയിട്ടുണ്ട്.