പ്രേക്ഷകര്‍ക്ക് നവരാത്രി ഓഫറുമായി 'ബ്രഹ്‍മാസ്ത്ര'......

പ്രേക്ഷകർക്ക് നവരാത്രി ഓഫറുമായി ‘ബ്രഹ്‍മാസ്ത്ര’. ആഗോള ബോക്സ് ഓഫീസിൽ സൂപ്പർഹിറ്റായി മാറിയ ചിത്രമാണ് ‘ബ്രഹ്‍മാസ്ത്ര. ഇപ്പോഴിതാ നവരാത്രി പ്രമാണിച്ച് പ്രേക്ഷകർക്കു മുന്നിൽ ഒരു ഓഫറുമായി എത്തിയിരിക്കുകയാണ് അണിയറക്കാർ. കുറഞ്ഞ ടിക്കറ്റ് നിരക്കിൽ ചിത്രം കാണാം.

ഇതു പ്രകാരം ടിക്കറ്റ് ഒന്നിന് 100 രൂപയാണ് നൽകേണ്ടത്. ജിഎസ്ടി ഉൾപ്പെടാതെയുള്ള തുകയാണ് ഇത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നാളെ മുതൽ (26) 29 വരെയാണ് ചിത്രത്തിൻറെ ടിക്കറ്റുകൾ ഈ നിരക്കിൽ ലഭിക്കുക.

മൾട്ടിപ്ലെക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആഹ്വാനപ്രകാരം പല സംസ്ഥാനങ്ങളിലും തിയറ്റർ ഉടമകൾ 23-ാം തീയതി ദേശീയ ചലച്ചിത്ര ദിനമായി ആചരിച്ചിരുന്നു. ഇതുപ്രകാരം ഏത് സിനിമയുടെയും ഏത് ഷോയ്ക്കും 75 രൂപയായിരുന്നു ഒരു ടിക്കറ്റിന്.

Read more

കാണികളെ വലിയ തോതിൽ തിയറ്ററുകളിലേക്ക് ആകർഷിക്കാൻ ഈ ഓഫർ മൂലം തിയറ്റർ ഉടമകൾക്ക് സാധിച്ചിരുന്നു. അതേസമയം കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളിലും ഈ ഓഫർ ലഭ്യമായിരുന്നില്ല.