അത് ചെയ്തത് മമ്മൂട്ടി അല്ല, സംഭവം വിഎഫ്എക്‌സുമല്ല.. ഭ്രമയുഗത്തില്‍ വേഷമിട്ട 'ചാത്തനും തെയ്യവും' ഇവിടെയുണ്ട്; വൈറലാകുന്നു

കൊടുമണ്‍ പോറ്റി എന്ന മഹാ മാന്ത്രികന്റെ മനയില്‍ പ്രവേശിച്ചാല്‍ പിന്നെ ടൈം ലൂപ്പില്‍ പെട്ടപോലെയാണ് കാലവും സമയവും അവിടെ നിശ്ചലമാകും. പിന്നെ ഒരു തിരിച്ചുപോക്ക് ഇല്ല. കൊടുമണ്‍ പോറ്റിയായി മമ്മൂട്ടി തിളങ്ങിയപ്പോള്‍ ഉള്ളിലെ ചാത്തന്റെ രൂപവും ശ്രദ്ധ നേടിയിരുന്നു.

ഭ്രമയുഗത്തിലെ ചാത്തനെ കണ്ടപ്പോള്‍ പലര്‍ക്കും ‘തുമ്പാഡ്’ എന്ന ബോളിവുഡ് ഹൊറര്‍ ചിത്രത്തിലെ ഹസ്തറിനെയും ഓര്‍മ്മ വന്നിട്ടുണ്ടാകും. ഭ്രമയുഗത്തിലെ ചാത്തന്‍ വിഎഫ്എക്‌സ് ആയിരിക്കും എന്നായിരുന്നു പ്രേക്ഷകര്‍ കരുതിയിരുന്നത്.

എന്നാല്‍ ചാത്തനെ നിര്‍മ്മിച്ചത് വിഎഫ്എക്‌സിലൂടെയല്ല. ഭയാനകമായ രൂപത്തില്‍ ചാത്തനായി എത്തിയത് ഒരു ബാലതാരമാണ്. ആകാശ് ചന്ദ്രന്‍ എന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ചാത്തനായി പ്രത്യക്ഷപ്പെട്ടത്. ബോളിവുഡിലെ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ പ്രീതിഷീല്‍ സിംഗ് (ദ മേക്കപ്പ് ലാബ്) ആയിരുന്നു ചിത്രത്തിന്റെ ക്യാരക്റ്റര്‍ ഡിസൈനര്‍.


ഭ്രമയുഗത്തിന്റെ ഒ.ടി.ടി സ്ട്രീമിംഗ് ആരംഭിച്ചതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ആകാശ് ചന്ദ്രന്റെ ചിത്രം പ്രചരിക്കാന്‍ ആരംഭിച്ചത്. മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ആകാശിന്റെ ചിത്രം അടക്കം പങ്കുവച്ചു കൊണ്ടുള്ള ഫ്‌ളക്‌സിന്റെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.

ചാത്തന്‍ മാത്രമല്ല, പാണനെ പേടിപ്പിച്ച തെയ്യത്തിന്റെ രൂപത്തില്‍ എത്തുന്ന ചാത്തനെ അവതരിപ്പിച്ചത് മറ്റൊരു നടന്‍ ആണ്. റഫ്‌നാസ് റഫീക് ആണ് തെയ്യത്തിന്റെ രൂപത്തില്‍ എത്തിയത്. ഇതും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വളരെ ചെറിയ സ്‌ക്രീന്‍ സ്‌പേസിലാണ് ചാത്തന്‍മാര്‍ എത്തിയതെങ്കിലും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

അതുകൊണ്ട് തന്നെ ഇരു ചാത്തന്‍മാരുടെയും ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. അതേസമയം, രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ എത്തിയ ഭ്രമയുഗം 50 കോടി കളക്ഷനാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥപാത്രങ്ങളായത്.

Latest Stories

വിജയ് മുസ്ലീങ്ങളെ അപമാനിച്ചു, മദ്യപാനികളും റൗഡികളും ഇഫ്താറില്‍ പങ്കെടുത്തു; നടനെതിരെ പരാതി നല്‍കി സുന്നത് ജമാഅത്ത്

അംബാനി, അദാനി കഴിഞ്ഞാല്‍ ഇനി റോഷ്‌നി; ഇന്ത്യയിലെ അതിസമ്പന്നരില്‍ മൂന്നാം നമ്പറില്‍ ഇനി എച്ച്‌സിഎല്ലിന്റെ ഉടമ റോഷ്‌നി നാടാര്‍

'എന്റെ ഭര്‍ത്താവ് മദ്യപിക്കും, പക്ഷെ നിങ്ങളുടെ മകള്‍ മയക്കുമരുന്നിന് അടിമ'.. അമ്മയെ വിളിച്ച് വരെ പരാതി..; അഹാനയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം

സമ്മേളനം വിളിച്ച് ചേര്‍ത്തത് പാലാ ബിഷപ്പ്; ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം വെടക്കാക്കാന്‍ ആരും ശ്രമിക്കേണ്ട; ലൗ ജിഹാദ് പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെ പിന്തുണച്ച് കെസിബിസി

CT 2025: ആ ഇന്ത്യൻ താരത്തെ ഐസിസി നൈസായി ചതിച്ചു, ഫൈനലിലെ ആ നിമിഷം മാത്രം കണ്ടാൽ അത് മനസിലാകും; തുറന്നടിച്ച് രവിചന്ദ്രൻ അശ്വിൻ

റീ റിലീസിൽ മിസ് ആയോ? 'ഇന്റെർസ്റ്റെല്ലാർ' വീണ്ടുമെത്തുന്നു..

അംബാനിയുടെ ഉടമസ്ഥതയിലുള്ള വൻതാരയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ദക്ഷിണാഫ്രിക്കൻ മൃഗാവകാശ സംഘടന

ഞാൻ അർഹിച്ച അംഗീകാരം എനിക്ക് കിട്ടിയിട്ടില്ല, വിഷമം മറികടന്നത് അങ്ങനെ; വിഷമം പങ്കുവെച്ച് ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ജേതാവ്

തുടര്‍ച്ചയായ ആറാം വര്‍ഷവും ഡല്‍ഹി ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനം; ഏറ്റവും മലിനമായ 20 നഗരങ്ങളില്‍ 13ഉം ഇന്ത്യയില്‍; ആയുര്‍ദൈര്‍ഘ്യം 5 വര്‍ഷം കുറയ്ക്കുന്നതായി റിപ്പോര്‍ട്ട്

IPL 2025: ജഡ്ഡു ഒരു പേരല്ല ബ്രാൻഡ്, സ്റ്റൈലിഷായി ജഡേജയുടെ പുഷ്പ സ്റ്റൈൽ എൻട്രി; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ