വിവാഹനിശ്ചയത്തിന് ശേഷം ഷൈന്‍ ടോം ചാക്കോയും ഭാവിവധു തനൂജയും വേര്‍പിരിഞ്ഞതായി അഭ്യൂഹങ്ങള്‍. ഷൈന്‍ ടോമിനൊപ്പമുള്ള ചിത്രങ്ങളെല്ലാം തനൂജ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതോടെയാണ് ഇരുവരും പിരിഞ്ഞുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.
‘ഷൈന്‍ ടോം തേച്ചിട്ടുപോയോ?’ ‘പ്രതീക്ഷിച്ചത് സംഭവിച്ചു’, ‘ഇവര്‍ വിവാഹത്തിന് മുമ്പ് തന്നെ പിരിയുമെന്ന് നേരത്തെ ഉറപ്പായിരുന്നു’ എന്നിങ്ങനെയുള്ള കമന്റുകളാണ് എത്തിയത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ എത്തിയ അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് തനൂജ ഇപ്പോള്‍.
ഷൈനിന് പ്രണയചുംബനം നല്‍കിക്കൊണ്ടാണ് വിമര്‍ശകര്‍ക്ക് തനു മറുപടി നല്‍കിയത്. ചിത്രത്തിന് താഴെ എത്തിയ പരിഹാസ കമന്റുകള്‍ക്ക് അതേ നാണയത്തില്‍ തന്നെ തനൂജ മറുപടി നല്‍കിയിട്ടുണ്ട്. ‘ഷൈന്‍ ടോം തേച്ചോ?’ എന്ന കമന്റിന് ‘തേക്കാന്‍ ഇതെന്താ ഭിത്തി വല്ലതും ആണോ?’ എന്നായിരുന്നു തനൂജയുടെ മറുപടി.
കഴിഞ്ഞ ജനുവരി ഒന്നാം തീയതി ആയിരുന്നു ഷൈന്‍ ടോം ചാക്കോയുടെയും തനൂജയുടെയും വിവാഹനിശ്ചയം. വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടായേക്കും. ഷൈന്‍ പങ്കെടുക്കുന്ന എല്ലാ പൊതുപരിപാടികളിലും തനൂജയും ഒപ്പം ഉണ്ടാകാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഷൈന്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവയ്ക്കാറുമുണ്ട്.