ആരെങ്കിലും ഓക്കാനിക്കുന്നത് കണ്ടാല്‍ അവള്‍ക്കും ഓക്കാനിക്കാന്‍ വരും; ആക്ഷനും കട്ടും പറഞ്ഞ് പൃഥ്വി, ബ്രോ ഡാഡി മേക്കിംഗ് വീഡിയോ

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ എത്തിയ ‘ബ്രോ ഡാഡി’യുടെ മേക്കിംഗ് വീഡിയോ പുറത്ത്. ആക്ഷനും കട്ടും പറയുന്ന സംവിധായകന്‍ പൃഥ്വിരാജിനെയും സീനുകള്‍ക്ക് പിന്നിലെ രസകരമായ നിമിഷങ്ങളും ഉള്‍പ്പെടുത്തിയാണ് മേക്കിംഗ് വീഡിയോ എത്തിയിരിക്കുന്നത്.

ചിത്രത്തില്‍ ജോണ്‍ കാറ്റാടി എന്ന അപ്പനായി മോഹന്‍ലാല്‍ വേഷമിട്ടപ്പോള്‍ ഈശോ കാറ്റാടി എന്ന മകന്റെ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിച്ചത്. മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, മല്ലിക സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, സൗബിന്‍ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു.

ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരാണ് ബ്രോ ഡാഡിയുടെ തിരക്കഥ ഒരുക്കിയത്. അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍. ദീപക് ദേവ് ആണ് സംഗീത സംവിധാനം. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.

ഹിറ്റ് ചിത്രം ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫറിന് പിന്നാലെ എമ്പുരാന്‍ എന്ന ചിത്രമാണ് പൃഥ്വിരാജ് സംവിധാനം ചെയ്യാനിരുന്നത്. എന്നാല്‍ എമ്പുരാന് മുമ്പ് ബ്രോ ഡാഡി ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

Read more