'പൃഥ്വിരാജിന് അക്കാര്യം നന്നായി അറിയാം, മോഹന്‍ലാല്‍ തകര്‍ത്തു, സെക്കന്റ് ഹാഫ് ലാലു അലക്‌സിന്റെത്'; ബ്രോ ഡാഡി പ്രേക്ഷക പ്രതികരണം

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘ബ്രോ ഡാഡി’ ഏറ്റെടുത്ത് പ്രേക്ഷകര്‍. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. മോഹന്‍ലാല്‍-പൃഥ്വിരാജ്-ലാലു അലക്‌സ് എന്നിവരുടെ അഭിനയപ്രകടനം തന്നെയാണ് പ്രധാന ആകര്‍ഷണം.

പൃഥ്വിരാജില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് എന്തെന്ന് അദ്ദേഹത്തിനറിയാം, മോഹന്‍ലാല്‍ അടിപൊളി, സെക്കന്റ് ഹാഫ് ലാലു അലക്‌സിന്റെ വിളയാട്ടം, അന്ന എന്ന കഥാപാത്രമായി എത്തിയ കല്യാണി പ്രിയദര്‍ശനും അരങ്ങു തകര്‍ക്കുയാണെന്ന് പ്രേക്ഷകര്‍ പറയുന്നു.

ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. അച്ഛനും മകനുമായാണ് മോഹന്‍ലാലും പൃഥ്വിരാജും വേഷമിട്ടത് എന്നത് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരുടേതാണ് തിരക്കഥ.

കല്യാണി പ്രിയദര്‍ശന്‍, ഉണ്ണി മുകുന്ദന്‍, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി, ലാലു അലക്സ്, ജഗദീഷ്, മീന, നിഖില വിമല്‍, കനിഹ, കാവ്യ എം ഷെട്ടി, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. അഭിനന്ദന്‍ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകന്‍.

ദീപക് ദേവ് ആണ് സംഗീത സംവിധാനം. ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. സിദ്ധു പനയ്ക്കല്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഇത് ഒരു കോമഡി ചിത്രമായിരിക്കുമെന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍